Deshabhimani

print edition എസ്‌ഐആറിൽ പുറത്തായവരുടെ രേഖകൾ ശേഖരിച്ച് ബംഗാൾ പൊലീസ്; പൗരത്വ പരിശോധനയെന്ന് ആശങ്ക

West Bengal SIR
വെബ് ഡെസ്ക്

Published on Nov 28, 2026, 01:30 AM | 1 min read

കൊൽക്കത്ത: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ (എസ്ഐആർ) പുറത്താക്കപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച്‌ പശ്ചിമ ബംഗാൾ പൊലീസ്. മുർഷിദാബാദ്, ജൽപായ്ഗുരി, ഉത്തർ ദിനാജ്പുർ, ഇ‍ൗസ്റ്റ്‌ ബർധമാൻ, ഹൗറ, പുർബ മേദിനിപുർ ജില്ലകളിൽ വീടുകളിലെത്തിയും ക്യാമ്പുകൾ സംഘടിപ്പിച്ചുമാണ് വിവരം തേടുന്നത്. ബിജെപി സർക്കാരിന്റെ പൗരത്വ പരിശോധനയാണിതെന്ന്‌ വ്യാപക ആശങ്കയുയര്‍ന്നു.


ജനന, -സ്കൂൾ സർട്ടിഫിക്കറ്റുകൾ, ഭൂരേഖകൾ, 2002-ലെ വോട്ടർപ്പട്ടികയിൽ മാതാപിതാക്കളുടെ പേരുണ്ടോ തുടങ്ങിയ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. പൊതുജനങ്ങളെ വളന്റിയർമാരായി റിക്രൂട്ട്‌ ചെയ്ത്‌ ആണ്‌ പ്രവർത്തനം. സർക്കാർ ലെറ്റർഹെഡോ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ മുദ്രയോ ഇല്ലാത്ത അനൗദ്യോഗിക ഫോമുകളിലാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്‌. എന്നാൽ, ഇത്തരമൊരു നടപടിയെക്കുറിച്ച് അറിയില്ലെന്നാണ്‌ അഡീഷണൽ സിഇഒ അരിന്ദം നിയോഗിയുടെയും പൊലീസ് മേധാവി സിദ്ധിനാഥ് ഗുപ്തയുടെയും പ്രതികരണം.


എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖകൾ തേടുന്നതെന്നും ആരാണ്‌ ഇതിന്‌ നിർദേശം നൽകിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ചോദിച്ചു. പൊതുജനങ്ങളായ വളന്റിയർമാരെ അയച്ച് ശേഖരിക്കുന്ന രേഖകൾ മോഷ്ടിക്കപ്പെടില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും പൊലീസിനെ വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആറിനുശേഷമുള്ള വോട്ടർപട്ടികയിൽ ഉപ്പയുടെ പേരില്ലെന്നുപറഞ്ഞ് പശ്ചിമ ബംഗാളില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന്‌ ജനന സർട്ടിഫിക്കറ്റ്‌ നിഷേധിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supplyco

03

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു
Haripad PS

04

print edition ഹരിപ്പാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ മതാഘോഷം: അന്വേഷണത്തിന്‌ ഉത്തരവ്‌
deshabhimani section

Recommended

Deshabhimani
Home