Deshabhimani

print edition ഹരിപ്പാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ മതാഘോഷം: അന്വേഷണത്തിന്‌ ഉത്തരവ്‌

Haripad PS

ഹരിപ്പാട്‌ പൊലീസ്‌ സ്‌റ്റേഷനിൽ നടന്ന തൃക്കാർത്തിക ആഘോഷത്തിൽനിന്ന്

avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 01:45 AM | 1 min read

ആലപ്പുഴ: സുപ്രീംകോടതി നിർദേശം ലംഘിച്ച്‌ ഹരിപ്പാട്‌ പൊലീസ്‌ സ്‌റ്റേഷനിൽ ഒരു പ്രത്യേക മതത്തിന്റെ ചിഹ്‌നങ്ങൾ സ്ഥാപിച്ച്‌ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ച സംഭവം അന്വേഷിക്കാൻ ജില്ലാ പൊലീസ്‌ മേധാവി നിർദേശം നൽകി. കാർത്തികദീപം തെളിയിക്കലിലും മത ചിഹ്‌നങ്ങൾ സ്ഥാപിച്ചതും പൊലീസുകാരിൽനിന്നും പൊതുജനങ്ങളിൽനിന്നും പണം പിരിച്ചതും ഉൾപ്പെടെ അന്വേഷിക്കാനാണ്‌ നിർദേശം. ഇതുസംബന്ധിച്ച്‌ സ്‌പെഷ്യൽ ബ്രാഞ്ചിനോട്‌ ജില്ലാ പൊലീസ്‌ മേധാവി റിപ്പോർട്ട്‌ തേടിയിരുന്നു.

ഹരിപ്പാട്, വീയപുരം സ്‌റ്റേഷനുകളിലെ 78 പൊലീസുകാർക്ക്‌ പുറമെ പൊതുജനങ്ങളിൽനിന്ന് പണം പിരിച്ചതായും സൂചനയുണ്ട്. ഇതേത്തുടർന്നാണ്‌ അന്വേഷണത്തിന്‌ നിർദേശം നൽകിയത്‌.


ദീപാലങ്കാരങ്ങൾക്കുപുറമേ ദൈവങ്ങളുടെ ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ചു. ഡ്യൂ‍ട്ടിക്കിടെ രാത്രി സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിൽ വിചാരണ നേരിടുന്ന യുഡിഎഫ്‌ അനുകൂല സംഘടനാനേതാവായ ഉദ്യോഗസ്ഥനെയും പങ്കെടുപ്പിച്ചായിരുന്നു ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ചത്.


മുമ്പ്‌ സ്‌റ്റേഷനിൽ വിളക്കുകൾ തെളിയിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആഭ്യന്തരവകുപ്പ് ഇടപെട്ട് സ്‌റ്റേഷനിൽ ഇത്തരം മതാഘോഷങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ ഇത്‌ ഇലക്‌ട്രിക്‌ ലൈറ്റുകളുടെയും കട്ട‍്‌ഒ‍ൗട്ടുകളുടെയും രൂപത്തിലേക്ക്‌ മാറ്റി പുനരാരംഭിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home