Deshabhimani

print edition കണ്ണൂർ സ്ഥലമേറ്റെടുപ്പിൽ മലക്കംമറിച്ചിൽ: മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി

V D Satheesan

വി ഡി സതീശൻ

avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 01:50 AM | 1 min read

തിരുവനന്തപുരം: കണ്ണൂരിൽ വിമാനത്താവള അനുബന്ധ വികസനത്തിന്‌ കിൻഫ്ര ഏറ്റെടുത്ത ഭൂമി ഉപയോഗ ശൂന്യമെന്ന്‌ പ്രചരിപ്പിച്ചത്‌ അപവാദമാണെന്ന്‌ തെളിഞ്ഞതോടെ മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്‌ബിയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അപവാദ പ്രചാരണം.


ഇതേസ്ഥലം കേന്ദ്രസർക്കാരിന്റെ വ്യവസായ നഗര പദ്ധതിയിൽ ഉൾപ്പെടുത്താൻ അത്യുത്തമമാണെന്ന് സാക്ഷ്യപ്പെടുത്തിയതും മുഖ്യമന്ത്രി തന്നെ. കഴിഞ്ഞ ദിവസം ചേർന്ന എംപി മാരുടെ യോഗത്തിൽ അജൻഡയിൽ ഉൾപ്പെടുത്തിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. മലക്കം മറിച്ചിൽ പുറത്തുകൊണ്ടുവന്നത്‌ ജോൺ ബ്രിട്ടാസ്‌ എംപിയാണ്‌.


എത്ര വി ഡി സതീശന്മാരുണ്ടെന്നും ആരെയാണ് വിശ്വസിക്കേണ്ടതെന്നും ജോൺ ബ്രിട്ടാസ്‌ മാധ്യമങ്ങളോട്‌ ചോദിച്ചു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാക്കുകൾപോലും വിഴുങ്ങി വൈരുദ്ധ്യമായ തീരുമാനങ്ങൾ എടുക്കുകയാണ്‌. കിഫ്‌ബി ഏറ്റെടുത്ത ഭൂമിയെക്കുറിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക, എന്നിട്ട് പുതിയ പദ്ധതിക്ക്‌ ഉത്തമ സ്ഥലമെന്ന്‌ സർട്ടിഫിക്കറ്റ്‌ നൽകുക, എംപി മാരുടെ പിന്തുണ ആവശ്യപ്പെടുക. ഉപയോഗശൂന്യമെന്ന് കേരളത്തിൽ പറയുന്നു, വിജിലൻസ്‌ അന്വേഷണം പ്രഖ്യാപിക്കുന്നു, അതേ ഭൂമി വ്യവസായ പാർക്കുകൾക്ക് അനുയോജ്യമെന്ന് കേന്ദ്ര സർക്കാർ മുന്പാകെ സാക്ഷ്യപ്പെടുത്തുന്നു. ഏതാണ്‌ ശരിയെന്ന്‌ കേന്ദ്രം ആരാഞ്ഞാൽ എങ്ങനെയാകും മുഖ്യമന്ത്രി പ്രതികരിക്കുകയെന്നും ബ്രിട്ടാസ്‌ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home