Deshabhimani

കുസാറ്റ് സമരം 52–-ാം ദിവസത്തിലേക്ക്

cusat

നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാലസമരം 51–-ാം ദിവസം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 28, 2026, 01:53 AM | 1 min read

കളമശേരി


നാല് മുതിർന്ന ഉദ്യോഗസ്ഥരെ അന്യായമായി സസ്പെൻഡ്‌ ചെയ്തതിൽ പ്രതിഷേധിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാലസമരം 51 ദിവസം പിന്നിട്ടു.


51–-ാം ദിവസത്തെ സമരം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി എം മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ആർ അനിൽകുമാർ അധ്യക്ഷനായി. സി ടി സ്മിത, അനില പരമേശ്വരൻ എന്നിവർ ഉപവാസമിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ കെ ഷാൻ, സി ബി മുഹമ്മദാലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home