Deshabhimani

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു

supplyco
avatar
സ്വന്തം ലേഖിക

Published on Nov 28, 2026, 01:46 AM | 1 min read

തിരുവനന്തപുരം: ​സപ്ലൈകോയിൽ അസിസ്‌റ്റന്റ്‌ സെയിൽസ്‌മാൻ നിയമനത്തിന്‌ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കാൻ സർക്കാർ നീക്കം. എസ്‌എസ്‌എൽസി അടിസ്ഥാന യോഗ്യതയായ തസ്‌തികയിൽ പ്രവേശിക്കുന്ന ഉയർന്ന യോഗ്യതയുള്ളവർ രാജിവച്ച്‌ മറ്റു ജോലികളിലേക്ക്‌ മാറുന്നുവെന്നാണ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ പറയുന്ന കാരണം. ഫലത്തിൽ, നിലവിലുള്ളവരുടെ സ്ഥാനക്കയറ്റവും മറ്റ്‌ നിയമനങ്ങളും തടസ്സപ്പെടും.


സപ്ലൈകോയിൽ പിഎസ്‌സി വഴി ഏറ്റവും കൂടുതൽ പേരെ നിയമിക്കുന്ന തസ്‌-തികയിലൊന്നാണ് അസിസ്‌റ്റന്റ്‌ സെയിൽസ്‌മാൻ (എഎസ്‌എം). ഇതിലേക്ക്‌ ഉയർന്ന യോഗ്യതയുള്ളവരെ ഒഴിവാക്കുന്നതോടെ, സ്ഥാനക്കയറ്റ തസ്‌തികയിൽ ഇവർക്ക്‌ അവസരം നിഷേധിക്കപ്പെടും. സ്ഥാനക്കയറ്റം നൽകിയാലേ ഒഴിവുവരുന്ന എഎസ്‌എം തസ്‌തികയിലേക്ക്‌ പുതിയ നിയമനമുണ്ടാകൂ. ജൂനിയർ അസിസ്റ്റന്റ്‌, സീനിയർ അസിസ്റ്റന്റ്‌ രണ്ട്‌, സീനിയർ അസിസ്റ്റന്റ്‌ ഒന്ന്‌ തസ്‌-തികയിലേക്ക് സ്ഥാനക്കയറ്റത്തിന് ഇപ്പോൾ യോഗ്യത എസ്‌എസ്‌എൽസിയും നിശ്ചിതകാല സർവീസും വകുപ്പുതല പരീക്ഷയുമാണ്. ജൂനിയർ അസിസ്റ്റന്റ്‌ തസ്‌-തികയിലേക്ക് സ്ഥാനക്കയറ്റത്തിന്‌ ബിരുദം നിശ്ചയിച്ചാൽ എഎസ്‌എമ്മിന്റെ സീനിയോറിറ്റി സ്ഥാനക്കയറ്റം അട്ടിമറിക്കും. ഈ തസ്‌-തികയിൽ യോഗ്യതയുള്ളവരില്ലെന്ന്‌ റിപ്പോർട്ട് ചെയ്‌-ത്‌ വകുപ്പിൽനിന്ന്‌ എൽഡി ക്ലർക്ക്, യുഡി ക്ലർക്ക്, റേഷനിങ്‌ ഇൻസ്‌-പെക്‌-ടർ തസ്‌തികയിലുള്ളവരെ അന്യത്രസേവനത്തിലൂടെ നിയമിക്കാനാണ് സർക്കാർ നീക്കം. ഭക്ഷ്യമന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫിലുള്ള എൻജിഒ അസോസിയേഷൻ നേതാവാണ് ഇതിനുപിന്നിലെന്നാണ്‌ സൂചന.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home