Deshabhimani

അനധികൃത പാർക്കിങ്ങിൽ നടപടി വേണം

perumbavoor

ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾമതിലിനോടുചേർന്ന് വടക്കുവശത്തെ അനധികൃത പാർക്കിങ്

വെബ് ഡെസ്ക്

Published on Nov 28, 2026, 01:47 AM | 1 min read

പെരുമ്പാവൂർ


ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് പിറകുവശം ടി ബി വല്ലം റോഡരികിൽ അനധികൃത വാഹനപാർക്കിങ്‌ ജനങ്ങൾക്ക് തലവേദനയാകുന്നു. വല്ലം ടി ബി റോഡ് വീതി കുറവായതിനാൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചുനീക്കി റോഡിന് വീതികൂട്ടിയെടുത്തതാണ്. ഇങ്ങനെ വീതികൂട്ടിയെടുത്ത ഭാഗത്താണ് സ്വകാര്യ വാഹനങ്ങൾ പാർക്ക്‌ചെയ്ത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.


എ എം റോഡിൽനിന്ന്‌ വലിയ വാഹനങ്ങൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചുറ്റിയാണ് അങ്കമാലി, കോതമംഗലം ഭാഗങ്ങളിലേക്ക് പോകേണ്ടത്. നിരന്തരം വാഹനഗതാഗതമുള്ള പ്രധാനറോഡാണിത്. അനധികൃത പാർക്കിങ് നഗരസഭാ അധികൃതരും പൊലീസും കണ്ടില്ലെന്ന് നടിക്കുകയാണ്. അനധികൃത പാർക്കിങ്ങിൽ കർശനനടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home