കൊമ്മാടി അടിപ്പാത
പൈപ്പ് ലൈനുകൾ മാറ്റിത്തുടങ്ങി

ആലപ്പുഴ
കൊമ്മാടി അടിപ്പാതയുടെ സമീപത്തെ പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ വെള്ളി ഉച്ചയോടെ ആരംഭിച്ചു. ജോലികൾ നടക്കുമെന്ന് കിഫ്‌ബി എൻഎച്ച്‌എഐയെ നേരത്തേ അറിയിച്ചിരുന്നെങ്കിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ താമസിച്ചു. അതാണ് പൈപ്പുകൾ മാറ്റിത്തുടങ്ങാൻ വൈകിയത്. ദേശീയപാതയിൽ ക്രോസിങ് ഉള്ള ഭാഗത്തെ ജോലികൾ ഉടൻ പൂർത്തിയാകും. കൊമ്മാടിയിൽ വാട്ടർടാങ്കിന്റെ ഭാഗത്തേക്കുള്ള പണികൾ താമസിക്കുമെന്ന് കിഫ്‌ബി അറിയിച്ചു. ഇവിടേയ്‌ക്ക് 400 മീറ്ററോളം ദൈർഘ്യത്തിലാണ് ലൈനുകൾ മാറ്റേണ്ടത്. ഇതിനായി ദേശീയപാതാ അതോറിറ്റിയുടെ അനുമതിയും ആവശ്യമാണ്. ലൈനുകൾ മാറ്റാൻ 350 എംഎം ഡിഐ പൈപ്പുകൾ എത്തിച്ചിരുന്നു. ദേശീയപാത നിർമാണത്തിനുള്ള പൈലിങ് പൈപ്പ് ലൈനുകൾ മാറ്റിയശേഷം നടക്കും. ഇവിടെയും അനുമതി നൽകാത്തതിനാലാണ് പൈപ്പ് മാറ്റാനാകാഞ്ഞത്. എൻഎച്ച്‌എഐ ഉദ്യോഗസ്ഥരുമായും നിർമാണക്കരാറുകാരുമായും കിഫ്‌ബി ചർച്ച ചെയ്‌തതോടെയാണ് തീരുമാനമായത്. കൊമ്മാടി ഭാഗത്തെ പൈപ്പ് ലൈനുകൾ മാറ്റിയശേഷം മറ്റുഭാഗങ്ങളിലേതും നീക്കും.









0 comments