Deshabhimani

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ല

ഇന്ത്യൻ വിപണിയിലിറക്കാത്ത വിൻഫാസ്റ്റ് വി 5 കാർ പിടിച്ചെടുത്തു

VinFast V5

മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത കാര്‍

വെബ് ഡെസ്ക്

Published on Nov 28, 2026, 01:45 AM | 1 min read

മട്ടാഞ്ചേരി


ഇന്ത്യയിൽ ഔദ്യോഗികമായി വിപണിയിലിറക്കാത്ത വിൻഫാസ്റ്റ് വി 5 കാറിന്റെ പുതിയ പതിപ്പ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. 2027 ജനുവരിയിൽ കമ്പനി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വാഹനമാണ് കസ്റ്റഡിയിലെടുത്തത്.


മട്ടാഞ്ചേരി എസ്ആർടിഒ വെഹിക്കിൾ ഉദ്യോഗസ്ഥൻ വി എ അസീമിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് തേവര–കുണ്ടന്നൂർ റോഡിലൂടെ ഓടിച്ചുവരികയായിരുന്ന കാർ ശ്രദ്ധിച്ചത്. പരിശോധനയിൽ വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ ട്രേഡ് സർട്ടിഫിക്കറ്റോ ഇല്ലെന്ന് കണ്ടെത്തി. കേരളത്തിൽ നിരത്തിലിറക്കുന്നതിനുള്ള റോഡ് നികുതിയും അടച്ചിരുന്നില്ല.


ടെസ്റ്റ് ഡ്രൈവിനായി എത്തിച്ച വാഹനമാണിതെന്നാണ് ഡ്രൈവറായ തൂത്തുക്കുടി സ്വദേശി രാഗേഷ് വിശദീകരിച്ചത്. നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ആവശ്യമായ പിഴ ഈടാക്കി വാഹനം വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home