Deshabhimani

ചവിട്ടുനാടകവിധിയിൽ
തർക്കവും ബഹളവും

Chavittu Nadakam Competition

എച്ച് എസ് എസ് ചവിട്ടുനാടകം വിധി പ്രഖ്യാപനത്തേ തുടർന്ന് കൂനമാവ് സെന്റ് ജോസഫ്സ് എച്ച്എസ്എസ് വിദ്യാർത്ഥികളും സംഘാടകരും തമ്മിലുണ്ടായ വാക്കുതർക്കം

വെബ് ഡെസ്ക്

Published on Nov 28, 2026, 01:32 AM | 1 min read

കോലഞ്ചരി


ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടക മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനുപിന്നാലെ തർക്കവും ബഹളവും. എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിന് സംസ്ഥാന മത്സരത്തിന് യോഗ്യത നൽകിയതിനെതിരെ കൂനമ്മാവ് സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ മത്സരാർഥികളാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിധികർത്താവ് ഒന്നാംസ്ഥാനം നേടിയ സ്കൂളിലെ പരിശീലകന്റെ സുഹൃത്താണെന്നും വിജയിച്ച ടീം ശരിയായ രീതിയിലുള്ള ചുവടുകളല്ല അവതരിപ്പിച്ചതെന്നുമായിരുന്നു ആരോപണം.


തങ്ങൾക്ക് യോഗ്യത ലഭിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ വിധികർത്താവിനെ സമീപിച്ചതോടെ തർക്കം രൂക്ഷമായി. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് ഇടപെട്ട് വിധികർത്താവിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. എന്നാൽ, മത്സരാർഥികൾ പ്രതിഷേധം തുടർന്നു. ഒടുവിൽ സ്കൂളിലെ അധ്യാപകരും മറ്റു വിദ്യാർഥികളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിധികർത്താക്കൾ പൊലീസ് വാഹനത്തിലാണ് കലോത്സവനഗരി വിട്ടത്. വിധിപ്രഖ്യാപനത്തിനെതിരെ കൂനമ്മാവ് സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് സ്കൂൾ അപ്പീൽ നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Gold theft

01

print edition സ്വര്‍ണത്തില്‍ റീനിയം: സമഗ്രാന്വേഷണം വേണമെന്ന് വ്യാപാരികള്‍
supplyco

05

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു
deshabhimani section

Recommended

Deshabhimani
Home