Deshabhimani

പരസ്യത്തിൽ പുലിവാൽ 
പിടിച്ച്‌ പൊലീസ്‌

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യം
avatar
സ്വന്തം ലേഖകൻ

Published on Nov 28, 2026, 01:48 AM | 1 min read

ആലപ്പുഴ

ചേർത്തലയിൽനിന്ന്‌ കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീട്ടുകാർ കണ്ടെത്തി സംസ്കരിച്ച്‌ രണ്ടാഴ്ചയ്ക്ക്‌ ശേഷം പരേതനെ കാണാനില്ലെന്ന്‌ പരസ്യംനൽകി പുലിവാൽപിടിച്ച്‌ പൊലീസ്‌. ചേർത്തല സൗത്ത് പഞ്ചായത്ത് കറുപ്പംകുളങ്ങര കൃഷ്ണവിലാസത്തിൽ പ്രസന്നകുമാറിനെ (56) ഒക്‌ടോബർ 30മുതൽ കാണാനില്ലെന്നും വിവരം ലഭിക്കുന്നവർ അറിയിക്കാനും കാണിച്ച്‌ വ്യാഴാഴ്‌ചയാണ്‌ പത്രങ്ങളിൽ പരസ്യം നൽകിയത്‌. സൈന്യത്തിലെ ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സസിൽനിന്ന്‌ വിരമിച്ചയാളാണ്‌ പ്രസന്നകുമാർ. ഇദ്ദേഹത്തെ 11ന്‌ എറണാകുളം ഇടപ്പള്ളി റെയിൽവേ സ്‌റ്റേഷന്‌ സമീപം ട്രയിൻ തട്ടി മരിച്ചതായി കണ്ടെത്തി. മൃതദേഹം ബന്ധുക്കളെത്തി ഏറ്റുവാങ്ങി 13ന് സംസ്‌കാരവും നടത്തി. പ്രസന്നകുമാറിനെ കാണാതായതിനെ തുടർന്ന്‌ ബന്ധുക്കൾ അർത്തുങ്കൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. കണ്ടെത്താൻ കഴിയാതായതോടെ 10ന്‌ പൊലീസ്‌ തയാറാക്കി നൽകിയ പരസ്യമാണ്‌ സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്നുള്ള അനുമതി ഉൾപ്പെടെ ലഭിച്ച്‌ പബ്ലിക് റിലേഷൻസ് വകുപ്പ് വഴി കഴിഞ്ഞ ദിവസം പത്രങ്ങളിലെത്തിയത്‌. മൃതദേഹം കണ്ടെത്തിയതും സംസ്‌കാരം കഴിഞ്ഞതുമടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിലും പൊലീസിന്‌ വീഴ്‌ച സംഭവിച്ചു. സംസ്‌കാരം കഴിഞ്ഞ്‌ രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം ജില്ലാ പൊലീസ്‌ മേധാവിയുടെയും ഡിവൈഎസ്‌പിയുടെയും നമ്പർ ഉൾപ്പെടുത്തി പരസ്യം വന്നതാണ്‌ പൊലീസിനെ കുടുക്കിയത്‌. ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home