Deshabhimani

print edition പ്രവാസി സംഘം രാപകൽ സത്യഗ്രഹം തുടങ്ങി

Kerala Pravasi Sangham protest E P Jayarajan

കേരള പ്രവാസി സംഘം സെക്രട്ടറിയറ്റ്‌ പടിക്കൽ ആരംഭിച്ച സത്യഗ്രഹം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 28, 2026, 01:38 AM | 2 min read

തിരുവനന്തപുരം: സർക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്കതിരെ കേരള പ്രവാസി സംഘം സെക്രട്ടറിയറ്റ്‌ പടിക്കൽ 48 മണിക്കൂർ രാപകൽ സത്യഗ്രഹം തുടങ്ങി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. നാലുമാസമായി മുടങ്ങിയ പ്രവാസി പെൻഷൻ അടിയന്തരമായി വിതരണം ചെയ്യുക, ലോക കേരളസഭ പിരിച്ചുവിട്ടത്‌ തിരുത്തുക, നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധം.


പ്രസിഡന്റ്‌ ഗഫൂർ പി ലില്ലിസ്‌ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ സി സജീവ്‌ തൈക്കാട്‌, സെക്രട്ടറിമാരായ ശ്രീകൃഷ്ണപിള്ള, പ്രശാന്ത്‌ കുട്ടാമ്പള്ളി, വൈസ്‌ പ്രസിഡന്റ്‌ കെ കെ പ്രീതി എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച സമാപനസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.


അധികാരം സുഖിക്കാനല്ല, പ്രവാസികളെ സംരക്ഷിക്കണം: ഇ പി ജയരാജൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: അധികാരം കിട്ടിയത്‌ സുഖിക്കാനല്ലെന്നും പ്രവാസികളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. യുഡിഎഫ്‌ സർക്കാരിന്റെ നീതിനിഷേധത്തിനെതിരെ പ്രവാസിസംഘത്തിന്റെ രാപകൽ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർക്ക കെയർ ഇൻഷുറൻസ്‌ പ്രീമിയം വർധിപ്പിച്ചത്‌ അംഗീകരിക്കാനാകില്ല. പ്രവാസികൾക്ക്‌ പ്രീമിയമില്ലാതെ ആരോഗ്യ ഇൻഷുറൻസ്‌ സർക്കാർ ഉറപ്പാക്കണം. നാട്ടിലേക്ക്‌ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ പരിരക്ഷ, തൊഴിൽ, പലിശരഹിത വായ്പ എന്നിവ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്‌. ഇടതുപക്ഷ സർക്കാർ പ്രവാസികളുടെ ഉന്നമനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. പ്രവാസി സംരക്ഷണ നിയമമുണ്ടാക്കി. ക്ഷേമ പെൻഷൻ 3000 മുതൽ 7000 വരെയായി ഉയർത്തി. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിൽ പെൻഷൻ മുടങ്ങി.


പ്രവാസികളുടെ കാര്യത്തിൽ വീഴ്‌ചയും അലംഭാവവും പരിഹാസവുമാണ്‌ സർക്കാരിന്റെ മുഖമുദ്ര. ലോക കേരളസഭ പിരിച്ചുവിട്ടതിന്‌ പിന്നിലെ കാരണം വ്യക്തമാക്കണം. ആദ്യ രണ്ടുസമ്മേളനങ്ങളിൽ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കൾ പങ്കെടുത്തിരുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ജനാധിപത്യവേദി എന്തിനാണ്‌ ബഹിഷ്കരിക്കുന്നത്‌. ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന 167 മലയാളികളെയാണ്‌ ലോക കേരളസഭയുടെ ഇടപെടലിൽ പുറത്തുകൊണ്ടുവന്നത്‌. ഒരു സർക്കാരിന്റെ വികസനങ്ങൾ അവസാനിപ്പിക്കുകയല്ല അടുത്ത സർക്കാർ ചെയ്യേണ്ടത്‌. ജനങ്ങളെ സമരപ്പന്തലിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ ചർച്ചചെയ്ത്‌ പരിഹരിക്കണം. ജനങ്ങളുടെ നന്ദിയല്ല‍, സുരേഷ്‌ ഗോപിയുടെ നന്ദിയാണ്‌ സർക്കാരിന്‌ വേണ്ടതെന്നും ഇ പി ജയരാജൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Gold theft

01

print edition സ്വര്‍ണത്തില്‍ റീനിയം: സമഗ്രാന്വേഷണം വേണമെന്ന് വ്യാപാരികള്‍
supplyco

05

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു
deshabhimani section

Recommended

Deshabhimani
Home