Deshabhimani

print edition അട്ടിമറി; മണ്ഡല പുനർനിർണയ ബില്ലിന് മന്ത്രിസഭാ അംഗീകാരം

Image Credit : BBC

നരേന്ദ്രമോദി

avatar
എം പ്രശാന്ത്‌

Published on Nov 28, 2026, 01:35 AM | 1 min read

ന്യൂഡൽഹി: പാർലമെന്റ്‌ സമ്മേളനം വിളിച്ചതിന്‌ പിന്നാലെ മണ്ഡലപുനര്‍നിര്‍ണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന്‌ കേന്ദ്രമന്ത്രിസഭാ യോഗം വീണ്ടും അംഗീകാരം നൽകി. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റ്‌ 50 ശതമാനം വർധിപ്പിക്കും. അടുത്ത മണ്ഡല പുനർനിർണയം 2051 വരെ മരവിപ്പിക്കുകയുംചെയ്‌തു. പുതിയ സെൻസസിന്റെ അടിസ്ഥാനത്തിലാകും പുനർനിർണയം. തിങ്കളാഴ്‌ച ലോക്‌സഭ ബിൽ കടന്നാൽ ബുധനാഴ്‌ച രാജ്യസഭയിലും അവതരിപ്പിക്കും.


ബില്ലിന്‌ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പുതിയ മണ്ഡല പുനർനിർണയത്തിന്റെ അടിസ്ഥാനത്തിലാകും. 33 ശതമാനം വനിതാസംവരണവും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുതൽ നടപ്പാകും. കഴിഞ്ഞ ഏപ്രിലിൽ മണ്ഡല പുനർനിർണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ശ്രമിച്ചെങ്കിലും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം കിട്ടാത്തതിനാൽ ലോക്‌സഭയിൽ പരാജയപ്പെടുകയായിരുന്നു.


ഇന്ത്യ കൂട്ടായ്‌മ യോഗം ഇന്ന്‌


ഇന്ത്യ കൂട്ടായ്‌മയുടെ യോഗം ശനിയാഴ്‌ച കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരും.

ശരദ്‌ പവാർ ചികിത്സയിലായതിനാൽ സുപ്രിയ സുലെ പങ്കെടുക്കില്ല. എന്നാൽ എൻസിപി പ്രതിനിധിയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Gold theft

01

print edition സ്വര്‍ണത്തില്‍ റീനിയം: സമഗ്രാന്വേഷണം വേണമെന്ന് വ്യാപാരികള്‍
supplyco

05

print edition സപ്ലൈകോയിലും നിയമന അട്ടിമറി; എഎസ്‌എം തസ്‌തികയിൽ യോഗ്യത പരിമിതപ്പെടുത്തുന്നു
deshabhimani section

Recommended

Deshabhimani
Home