അപകടക്കെണിയായി റോഡിൽ മണൽ

ആലപ്പുഴ
നഗരത്തിൽ വൈഎംസിഎ – കെഎസ്‌ആർടിസി റോഡിൽ അപകടഭീഷണിയുയർത്തി മണൽ അടിഞ്ഞുകൂടി കിടക്കുന്നു. മണലിലേക്ക് കയറുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് വീഴുന്നത് പതിവാണ്. കോടതിപ്പാലത്തിന്റെ നിർമാണത്തിനെടുത്ത മണലാണ് കഴിഞ്ഞദിവസം പെയ്‌ത മഴയിൽ റോഡിൽ അടിഞ്ഞത്. ഓടകൾ അടഞ്ഞതിനാൽ റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്. മണ്ണ് നീക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.










0 comments