ad
Deshabhimani

ഒഴുകിപടർന്ന്‌ ഒളിമ്പിക് ഫൺ റൺ

olympik fan run

ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് തിരുനക്കര മൈതാനിയിലേക്ക് നടത്തിയ "ഒളിമ്പിക് ഫൺ റണ്ണിൽ" വിദ്യാർഥികൾ അവതരിപ്പിച്ച റോളർ സ്കേറ്റിങ്

വെബ് ഡെസ്ക്

Published on Jun 24, 2026, 04:16 AM | 1 min read

കോട്ടയം രാജ്യാന്തര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച്‌ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒളിമ്പിക് ഫൺ റൺ ആവേശമായി. നെഹ്റു സ്റ്റേഡിയത്തിൽ കലക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്‌തു. ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ ബൈജു വർഗീസ്‌ ഗുരുക്കൾ പങ്കെടുത്തു. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. എൻസിസി, സ‍്‌ക‍ൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്‌സ്‌, എസ്‌പിസി, കായിക സംഘടനകൾ തുടങ്ങിയവയിൽനിന്ന്‌ 3000 പേർ പങ്കെടുത്തു. റാലി തിരുനക്കരയിൽ സമാപിച്ചു. സമാപന സമ്മേളനം നഗരസഭ അധ്യക്ഷൻ എം പി സന്തോഷ്‌ കുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ -അവിനാശ് ജെ മാത്യു അധ്യക്ഷനായി. നാർകോട്ടിക്‌ സെൽ ഡിവൈഎസ്‌പി കെ ആർ ബിജു വിദ്യാർഥികൾക്ക്‌ ലഹരിവിരുദ്ധ ക്ലാസ്‌ എടുത്തു. ദർശന സാംസ്‌കാരിക സംഘടന ഡയറക്‌ടർ ഫാ. തോമസ്‌ പുതുശേരി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ -അജു എബ്രഹാം, കോ ഓഡിനേറ്റർ -വി കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home