പ്രതിഷേധമുയർത്തി ജീവനക്കാരും അധ്യാപകരും

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനംചെയ്യുന്നു
കോട്ടയം - പ്രതിലോമകരമായ ബജറ്റ് നിർദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കുക, സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ പ്രസാദ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അനീഷ്‌ലാൽ, ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ ആർ അനിൽകുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് ഷൈൻ എന്നിവ സംസാരിച്ചു.









0 comments