Deshabhimani

പാതയോര സൗന്ദര്യവൽക്കരണവും വാട്ടർ എടിഎമ്മും

Water ATM

മുളക്കുഴ പഞ്ചായത്ത് നിർമിച്ച വാട്ടർ എടിഎമ്മും എംസി റോഡിന്റെ സൗന്ദര്യവൽക്കരണവും പഞ്ചായത്ത് പ്രസിഡന്റ്‌ 
കെ കെ സദാനന്ദനും വൈസ-്‌പ്രസിഡന്റ്‌ രമ മോഹനും ചേർന്ന്‌ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 07, 2025, 12:51 AM | 1 min read

ചെങ്ങന്നൂർ

മുളക്കുഴ പഞ്ചായത്തിൽ വാർഷിക പദ്ധതികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ജങ്‌ഷനിൽ വാട്ടർ എടിഎമ്മിന്റെ ഉദ്‌ഘാടനവും ചെടികൾ വച്ചുപിടിപ്പിച്ച് എം സി റോഡ് പാതയോരത്തിന്റെ സ‍ൗന്ദര്യവൽക്കരണവും, മുളക്കുഴ പഴയമാർക്കറ്റ് സ്ഥലത്ത് മാലിന്യസംസ-്‌കരണത്തിന്‌ ആധുനികസൗകര്യങ്ങളോടെതയുള്ള എംസിഎഫിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. എംസി റോഡിൽ ഊരിക്കടവ് പാടശേഖരത്തിന്‌ സമീപം 18 ജനപ്രതിനിധികളുടെയും പേര്‌ ആലേഖനംചെയ-്‌ത വൃക്ഷത്തൈകൾ നട്ട് ഓർമത്തുരുത്ത് സ്ഥാപിച്ചു. ലൈഫ് ഭവനപദ്ധതി ഭവനനവീകരണമടക്കം സേവനമേഖലയിലും പശ്ചാത്തലമേഖലയിലും ഉൽപ്പാദന മേഖലയിലുമുള്ള എല്ലാ പദ്ധതികളും വേഗം പൂർത്തീകരിക്കാനുള്ള നടപടികളാണ് പഞ്ചായത്ത്‌ നടത്തിവരുന്നത്. പഞ്ചായത്ത് ജങ്‌ഷനിൽ ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്റർ കുടിവെള്ളം ലഭിക്കുന്ന വാട്ടർ എടിഎം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദനും എംസി റോഡിൽ പാതയോരത്ത് ചെടികൾ നട്ടുപിടിപ്പിച്ചുള്ള സൗന്ദര്യവൽക്കരണം വൈസ-്‌പ്രസിഡന്റ്‌ രമ മോഹനും ഉദ്ഘാടനംചെയ-്‌തു. സ്ഥിരംസമിതി അധ്യക്ഷൻ കെ പി പ്രദീപ് അധ്യക്ഷനായി. സി കെ ബിനുകുമാർ, മറിയക്കുട്ടി, കെ സാലി, എം ബി ബിന്ദു, പുഷ-്‌പകുമാരി, ടി അനു, എന്‍ പത്മാകരൻ പ്രമോദ് കാരയ-്‌ക്കാട്, തോമസ് എബ്രഹാം, കെ സി ബിജോയ്, മഞ്‌ജു വിനോദ്, സ-്‌മിത, പി എം സനീഷ്, സെക്രട്ടറി എ വി അജികുമാർ, അസി. സെക്രട്ടറി കെ എസ് ലിസ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home