റോഡുകൾ തുറന്നു

കാർത്തികപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമിച്ച എഴിക്കൽ- കോടമാടൻചിറ റോഡ് ജില്ലാ പഞ്ചായത്തംഗം അനില രാജു ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
തൊഴിലുറപ്പ് പദ്ധതിപ്രകാരം കാർത്തികപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമിച്ച നാല് റോഡുകൾ ജില്ലാ പഞ്ചായത്തംഗം അനില രാജു ഉദ്ഘാടനംചെയ്‌തു. എഴിക്കൽ- കോടമാടൻചിറ റോഡ്, ദേവസ് കുന്നേൽ റോഡ്, കാളാശേരി- നന്ദനം റോഡ്, ഉദുമ്പറമ്പിൽ- കാട്ടിൽ അമ്പലം റോഡ് എന്നിവയാണ് ഉദ്ഘാടനംചെയ്‌തത്. പഞ്ചായത്തംഗം ബിൻസി അജിത്ത് അധ്യക്ഷയായി. പ്രസിഡന്റ് പി ഉല്ലാസൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ ബൈജു, പഞ്ചായത്തംഗം എം ഹരിജിത്ത്, ബി ദീപക്, ബിന്നി, ഗോകുൽ ജി നാഥ് എന്നിവർ സംസാരിച്ചു.











0 comments