റോഡ്, കെട്ടിടം ചെറിയനാട്ട് ഉദ്‌ഘാടന പരന്പര

ചെറിയനാട് പഞ്ചായത്തിൽ നിർമാണം പൂർത്തിയായ ആഞ്ഞിലിച്ചുവട് നല്ലൂർക്കുളം റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ചെറിയനാട് പഞ്ചായത്തിലെ നിർമാണം പൂർത്തിയായ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ആഞ്ഞിലിച്ചുവട് – നല്ലൂർക്കുളം റോഡ്, ആയുർവേദ ആശുപത്രി, ചെറിയനാട് ബഡ്സ് സ്‌കൂൾ, ചെന്നക്കോട്ട് കാവ് റോഡ്, പഞ്ചായത്ത് ജങ്ഷൻ ചെന്നക്കോട്ട് കാവ് റോഡ്, പഞ്ചായത്ത് ജങ്ഷൻ കനാൽ റോഡ്, മുണ്ടോലിൽ കനാൽ റോഡ്, തോമ്പിലേത്ത്പടി കൊയ്‌പ്പള്ളിൽ റോഡ്, തോട്ടുപുറത്ത് കനാൽ റോഡ്, ചെറിയനാട് പള്ളിപ്പടി തേനാട് റോഡ്, എസ്എൻ എൻവി യുപിഎസ് താഴെപ്പള്ളത്ത് റോഡ്, പാലത്രപ്പടി തറയിൽപ്പടി റോഡ്, തോണ്ടുപുറത്തുപടി കനാൽ റോഡ്, തുരുത്തിമേൽ ശിശുവിഹാർ കെട്ടിടം, തുരുത്തിമേൽ ശിശുവിഹാർ മൃഗാശുപത്രി റോഡ്, എസ്‌സി കോർപസ് അംബേദ്കർ നഗർ റോഡ് പുനരുദ്ധാരണവും സംരക്ഷണഭിത്തി നിർമാണം എന്നിവയാണ് ഉദ്ഘാടനംചെയ്‌തത്. വിവിധ യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് അധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം ആർ രാജേഷ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷാളിനി രാജൻ, കെ പി മനോജ് മോഹൻ, വി കെ വാസുദേവൻ, ജി വിവേക്, വത്സമ്മ സോമൻ, രജിത രാജൻ, ശ്രീകുമാരി മധു, ഒ ടി ജയമോഹൻ, ബിജു രാഘവൻ, ഷീദ് മുഹമ്മദ്, പി ഉണ്ണികൃഷ്‌ണൻനായർ, ടി എ ഷാജി, പഞ്ചായത്ത് സെക്രട്ടറി എസ് ബിന്ദു, അസി. സെക്രട്ടറി ഫജീർ എന്നിവർ സംസാരിച്ചു.









0 comments