പുഴയോരം പാര്‍ക്കും ശങ്കരനാരായണന്‍ തമ്പി സ്മാരക കെട്ടിടവും ഇന്ന് നാടിന് സമര്‍പ്പിക്കും

കുട്ടമ്പേരുര്‍ ആറിന്റെ തീരത്ത് മഠത്തില്‍ പാലത്തിന് സമീപം നിര്‍മിച്ച ആര്‍ ശങ്കനാരായണന്‍ തമ്പി സ്മരക കെട്ടിടവും പുഴയോരം പാര്‍ക്കും
മാന്നാര്‍
ബുധനൂര്‍ പഞ്ചായത്ത് നിർമിച്ച പുഴയോര പാര്‍ക്കും ആര്‍ ശങ്കരനാരായണന്‍ തമ്പി സ്മാരകവും ശനി പകല്‍ 3.30ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കുട്ടമ്പേരുര്‍ ആറിന്റെ തീരത്ത് മഠത്തില്‍ പാലത്തിന് സമീപത്തായാണ് പുഴയോര പാര്‍ക്കും കെട്ടിടവും നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അധ്യക്ഷയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. 40 സെന്റ് സ്ഥലത്ത് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാവും നിയമസഭയുടെ ആദ്യ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ സ്മരണാര്‍ഥം കെട്ടിടം നിര്‍മിച്ചത്. മൂന്ന് മുറി, ഹാള്‍, സിറ്റൗട്ട്, അടുക്കള, ശുചിമുറി എന്നിവ അടങ്ങിയതാണ് കെട്ടിടം. കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തും ചേര്‍ന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്രമിക്കാനും ആനന്ദിക്കാനും ഫുഡ് കോര്‍ട്ടും, ബോട്ടിങ്, കുട്ടവഞ്ചി, റോപ്പിങ്, ഓപ്പണ്‍ സ്റ്റേജ്, ഇരിപ്പിടങ്ങള്‍ എന്നിവ ആറിന്റെ തീരത്ത് ഒരുക്കിയിട്ടുണ്ടന്ന് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു പറഞ്ഞു.









0 comments