ad
Deshabhimani

കേരള കർഷകസംഘം സംസ്ഥാന സമ്മേളനം

ഭക്ഷണം ഒരുക്കാൻ നാലുപാടത്ത്‌ നെൽവിത്ത്‌ വിതച്ചു

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാൻ ആവശ്യമായ അരി ഉൽപ്പാദിപ്പിക്കാനായി 
നാലുപാടത്ത് സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ വിത്തെറിഞ്ഞ് നെൽകൃഷി ഉദ്ഘാടനംചെയ്യുന്നു

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാൻ ആവശ്യമായ അരി ഉൽപ്പാദിപ്പിക്കാനായി 
നാലുപാടത്ത് സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ വിത്തെറിഞ്ഞ് നെൽകൃഷി ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 01:59 AM | 1 min read

അമ്പലപ്പുഴ

​കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് ഭക്ഷണമൊരുക്കാനുള്ള അരി ശേഖരിക്കാൻ നെൽകൃഷി ആരംഭിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷിഭവന് കീഴിലെ നാലുപാടത്ത് കർഷകനായ ഡി സതീശന്റെ ഒരേക്കറിൽ സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ വിത്തെറിഞ്ഞ് കൃഷി ഉദ്ഘാടനംചെയ്തു. 1957ൽ ഇഎംഎസ്‌ സർക്കാർ കാർഷിക മേഖലയിൽ ഉൾപ്പടെ ജന്മിത്തം അവസാനിപ്പിച്ച് അടിസ്ഥാനമാറ്റങ്ങൾക്ക് തുടക്കംകുറിച്ചപ്പോൾ അതിനെ അട്ടിമറിച്ച വിമോചനസമരത്തിന്റെ നേരവകാശികളാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. രണ്ടാം ഭൂപരിഷ്‌കരണം എന്നുപറഞ്ഞ് രംഗത്തുവന്നിരിക്കുന്ന അവർ, ഇടതുപക്ഷം മുന്നോട്ടു നയിച്ച നവകേരളത്തെ പിന്നോട്ടു നയിക്കുകയാണെന്നും വിജയകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ അധ്യക്ഷനായി. എച്ച് സലാം, കെ എച്ച് ബാബുജാൻ, അഡ്വ. എം സന്തോഷ് കുമാർ, സി ഷാംജി, എ ഓമനക്കുട്ടൻ, ആർ രജിമോൻ, ഡി സുധീഷ്, ജി ആനന്ദൻ പിള്ള, വി ധ്യാനസുതൻ, സി എസ് രഞ്ജിത്ത്, അഡ്വ. വി എസ് ജിനുരാജ്, സന്തോഷ് വണ്ടാനം, എ അജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home