വീരസ്‌മരണയിൽ വിപ്ലവനാട്

പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ വലിയ ചുടുകാട് സ്മൃതി മണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി പി പ്രസാദ് തുടങ്ങിയവർ സമീപം
ആലപ്പുഴ
കേരളത്തിന്റെ സാമൂഹിക മാറ്റത്തിന്റെ ചാലകശക്‌തിയായി ജ്വലിച്ച പി കൃഷ്‌ണപിള്ളയുടെ അമരസ്‌മരണയിൽ നാട്. തൊഴിലാളിയായും ഹിന്ദി പ്രചാരകനായും സ്വാതന്ത്ര്യസമര സേനാനിയായും കമ്യൂണിസ്‌റ്റ് പാർടിയുടെ കേരള ഘടകം സെക്രട്ടറിയായുമൊക്കെ സഖാക്കളുടെ സഖാവ് നടത്തിയ പോരാട്ടങ്ങളുടെ നാൾവഴികൾ ഒരോന്നും ജനമനസുകളിൽ നിറഞ്ഞു. ഇരു കമ്യൂണിസ്‌റ്റ് പാർടികളുടെയും ആഭിമുഖ്യത്തിലാണ് സഖാവിന്റെ 77ാം ചരമവാർഷികദിനം ആചരിച്ചത്. പി കൃഷ്‌ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാടും അവസാനനാളുകളിൽ കഴിഞ്ഞ കണ്ണർകാട് ചെല്ലിക്കണ്ടത്തും നൂറുകണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റെ വീരസ്‌മരണ പുതുക്കി. വലിയ ചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിലും ചെല്ലിക്കണ്ടത്തെ സ്‌മാരകത്തിലും പുഷ്‌പാർച്ചന നടത്തി. രണ്ടിടത്തും അനുസ്‌മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. കൃഷ-്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പ്രകടനമായെത്തി പാർടി പ്രവർത്തകർ പുഷ-്പാർച്ചന നടത്തി. സിപിഐ എം കേന്ദ്രകമ്മറ്റിയംഗങ്ങളായ എളമരം കരീം, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി എസ് സോളമൻ തുടങ്ങിയവർ രക്തസാക്ഷിമണ്ഡപങ്ങളിൽ പുഷ-്പചക്രം അർപ്പിച്ചു. വലിയചുടുകാട്ടിൽ ചേർന്ന അനുസ-്മരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എസ് സോളമൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജി ഹരിശങ്കർ, കെ രാഘവൻ, എച്ച് സലാം, പി പി ചിത്തരഞ്‌ജൻ, എ എം ആരിഫ്, മനു സി പുളിക്കൽ, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗം കെ കെ ജയമ്മ, സിപിഐ ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ആലപ്പുഴ മണ്ഡലം സെക്രട്ടറി ആർ സുരേഷ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ തുടങ്ങിയവർ പങ്കെടുത്തു. കണ്ണർകാട് ചെല്ലിക്കണ്ടത്തെ പി കൃഷ്‌ണപിള്ള സ്‌മാരകത്തിൽ രാവിലെ ഒമ്പതിന് പുഷ്‌പാർച്ചന നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്, കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ജി മോഹനൻ , കെ ജി രാജേശ്വരി, കെ ആർ ഭഗീരഥൻ, എ എം ആരിഫ് , പി പി ചിത്തരഞ്ജൻ, മനു സി പുളിക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് രാധാകൃഷ്ണൻ , പി രഘുനാഥ്, ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ്, സെക്രട്ടറി ബി സലിം, സിപിഐ ദേശീയ കൗൺസിൽ അംഗങ്ങളായ പി പ്രസാദ്, കെ പി രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം പി വി സത്യനേശൻ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് , മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭാ മധു, മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം ദീപ്തി അജയകുമാർ, മാരാരിക്കുളം മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ, മുഹമ്മ കയർ തൊഴിലാളി യൂണിയൻ എഐടിയുസി ജനറൽ സെക്രട്ടറി എം ഡി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനായി. സെക്രട്ടറി ബി സലിം സ്വാഗതം പറഞ്ഞു. ആലപ്പുഴ വലിയചുടുകാട്ടിൽ സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാനും പതാക ഉയർത്തി. വലിയ ചുടുകാട്ടിലെ വിഎസ് സ്‌മൃതികുടീരത്തിലും നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി.








0 comments