പൂങ്കാവ് പള്ളി വിശുദ്ധവാരാചരണം
അവലോകന യോഗം ചേര്‍ന്നു

പൂങ്കാവ് പള്ളിയിലെ വിശുദ്ധവാരാചരണത്തിന്റെ മുന്നോടിയായുള്ള അവലോകന യോഗത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സംസാരിക്കുന്നു
മാരാരിക്കുളം
പൂങ്കാവ് പള്ളിയിൽ 29മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കുന്ന വിശുദ്ധവാരാചരണത്തിനായുള്ള അവലോകന യോഗംചേര്‍ന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ഗതാഗത നിയന്ത്രണം, ക്രമസമാധാനം, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാർക്കിങ് പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി പ്രത്യേക പട്രോളിങ് ഏർപ്പെടുത്തുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി മുൻവർഷങ്ങളിലേതുപോലെ പ്രത്യേക സർവീസുകൾ നടത്തുകയും തീരദേശ മേഖലയിൽ അധിക സർവീസുകൾ അനുവദിക്കുകയുംചെയ്യും. കെഎസ്ഇബി പാതിരപ്പള്ളി, ആലപ്പുഴ സബ്സ്റ്റേഷനുകളിൽനിന്ന് സപ്ലൈ നൽകും. ആരോഗ്യവകുപ്പ് ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം, സാനിറ്റേഷൻ സംവിധാനങ്ങൾ, ആംബുലൻസ് സൗകര്യം എന്നിവ ഒരുക്കുമെന്ന് ഡിഎംഒ അറിയിച്ചു. ആയുർവേദ വകുപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഹരിതകർമസേനയുടെ പ്രവർത്തനം ഊർജിതമാക്കും. ഫയർ ആൻഡ് റെസ്ക്യൂ സേവനം ഉറപ്പാക്കും. യോഗത്തിൽ എഡിഎം ആശാ സി എബ്രഹാം, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സി സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് തുടങ്ങിയവർ സംസാരിച്ചു.










0 comments