ad
Deshabhimani

പി കെ ചന്ദ്രാനന്ദൻ കോളേജിൽ 
എസ്‌എഫ്‌ഐക്ക്‌ മിന്നും ജയം

അമ്പലപ്പുഴ പി കെ ചന്ദ്രാനന്ദൻ മെമ്മോറിയൽ ഗവ. കോളേജിൽ എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം
വെബ് ഡെസ്ക്

Published on Sep 19, 2026, 02:09 AM | 1 min read

അമ്പലപ്പുഴ

പി കെ ചന്ദ്രാനന്ദൻ സ്‌മാരക ഗവ. കോളേജിൽ തുടർച്ചയായ രണ്ടാംവർഷവും എസ്എഫ്ഐക്ക് ഉജ്വലവിജയം. മത്സരം നടന്ന 11 സീറ്റിൽ ഒന്പതിലും തിളക്കമാർന്ന വിജയമാണ്‌ കൈവരിച്ചത്. ആകെയുള്ള 15 സീറ്റിൽ എസ്എഫ്ഐ നൽകിയ മൂന്ന്‌ പത്രിക പിടിച്ചുവച്ചിരുന്നു. ഒന്നിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചു. ബാക്കിയുള്ള 11ൽ ഒന്പതിലാണ് അഭിമാന നേട്ടം. കെ വി അനന്തകൃഷ്‌ണൻ (ചെയർമാൻ), ഐഷ ഷാജഹാൻ (ജന. സെക്രട്ടറി), എ അഫീഫത്ത് (വൈസ്‌ചെയർപേഴ്‌സൺ), പി ദേവിക (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ), എ എൻ അഖില (മാഗസിൻ എഡിറ്റർ), എം മുഹമ്മദ് ഷിബിലി (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് ജനറൽ സീറ്റിൽ വിജയിച്ചത്. ​ജയിച്ച മറ്റുള്ളവർ: മുഹമ്മദ് അറാഫത്ത് (ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം റെപ്രസെന്റേറ്റീവ്), വി ഐശ്വര്യ (രണ്ടാംവർഷ പി ജി റെപ്രസെന്റേറ്റീവ്), ആർ അക്ഷയ് കൃഷ്‌ണൻ (കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി), അമല കെ സെബാസ്‌റ്റ്യൻ (ഇംഗ്ലീഷ് അസോ. സെക്രട്ടറി). എസ്എഫ്ഐക്ക് വൻവിജയം സമ്മാനിച്ച വിദ്യാർഥികളെയും ഇതിനായി പ്രവർത്തിച്ചവരെയും ഏരിയ സെക്രട്ടറി അർജുൻ ജെനിമോൻ, സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി എന്നിവർ അഭിനന്ദിച്ചു. തുടർന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത് ആഹ്ലാദപ്രകടനവും ഉണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home