സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം: പികെഎസ്

പട്ടികജാതി ക്ഷേമസമിതി ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
പട്ടികജാതി–-വർഗ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സംവരണവും സംരക്ഷണവും അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണങ്ങൾ വർധിക്കുകയാണ്. സംവരണം റദ്ദാക്കാനും പദ്ധതിത്തുക വെട്ടിക്കുറച്ച് ജനവിഭാഗത്തെ ദുരിതത്തിലാക്കാനും ശ്രമിക്കുന്നു. കേന്ദ്രസർക്കാർ ഈ നയം പിൻവലിച്ച് സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് 22ന് സംസ്ഥാനവ്യാപകമായി നടത്തുന്ന കേന്ദ്രസർക്കാർ ഓഫീസ് മാർച്ച് വിജയിപ്പിക്കണമെന്നും ആഹ്വാനംചെയ്‌തു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനംചെയ്‌തു. പി കൃഷ്‌ണപിള്ള സ്‌മാരകമന്ദിരത്തിൽ ചേർന്ന കൺവൻഷനിൽ ജില്ലാ പ്രസിഡന്റ് ഡി ലക്ഷ്‌മണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം ഡി മോഹനൻ, പി ഡി സന്തോഷ്‌കുമാർ, ലൈല രാജു, വി ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.










0 comments