ജില്ലാ വികസന സമിതി യോഗം
ആറ്റുകാലിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം

തിരുവനന്തപുരം
ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ വികസന സമിതി യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ കലക്ടർ അനുകുമാരി അധ്യക്ഷയായി. വട്ടിയൂർക്കാവ് റോഡ് വികസനവുമായി ബന്ധപ്പെട്ട തുടർപ്രവൃത്തികൾ, ശ്രീകാര്യം ഫ്ളൈ ഓവറിന്റെ ഭാഗമായ സർവീസ് റോഡുകളുടെ നിർമാണം, വർക്കല ബീച്ച് സൗന്ദര്യവൽക്കരണം എന്നിവയുടെ പുരോഗതി ചർച്ച ചെയ്തു.കുമ്പിച്ചൽകടവ് പാലത്തിന്റെ സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട വി പാർക്ക് നിർമാണം, അമ്പൂരി ഹിൽ ഏരിയ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതി പുരോഗതി എന്നിവയും വിലയിരുത്തി. തമ്പാനൂർ രാജാജി നഗറിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ സ്ഥലം ലഭ്യമാക്കിയാൽ ഓവർഹെഡ് ടാങ്ക് സ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ആറ്റുകാൽ ക്ഷേത്രപരിസരത്തെ തദ്ദേശ റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു.








0 comments