ad
Deshabhimani

print edition ആശ്വാസമേകാതെ ആശുപത്രികൾ

hospitals

വിശ്വാസ്യതയുള്ള പൊതുജനാരോഗ്യ സംവിധാനവും മികച്ച ചികിത്സാസൗകര്യങ്ങളുമായിരുന്നു കേരളത്തിന്റെ അഭിമാനം. യുഡിഎഫ് അധികാരത്തിലേറി 130 ദിവസം പിന്നിടുമ്പോൾ, മുൻ എൽഡിഎഫ് സർക്കാരുകൾ പടുത്തുയർത്തിയ ‘കേരള മോഡൽ’ തകർന്നടിയുന്നു.


മരുന്നോ ഡോക്‌ടർമാരോ ഇല്ലാതെ രോഗികൾ വലയുന്നു. വൈദ്യുതിയില്ലാതെ ശസ്‌ത്രക്രിയ മുടങ്ങുന്നു. ഫ്രീസർ പ്രവർത്തിക്കാതെ മൃതദേഹങ്ങൾ അഴുകുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ചെറിയ പോരായ്‌മകൾ ആഘോഷമാക്കിയ ഇന്നത്തെ ആരോഗ്യമന്ത്രി, സ്വകാര്യ കുത്തകകൾക്ക് വഴിയൊരുക്കുന്ന തിരക്കിലും. മാധ്യമങ്ങൾക്ക് മിണ്ടാട്ടവുമില്ല.സർക്കാർ ആശുപത്രികൾ കൈവിട്ടപ്പോൾ ജനം നെട്ടോട്ടമോടുന്നു. അപചയത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് സംസ്ഥാനത്തെ ആരോഗ്യമേഖല.


പരമ്പര ഇന്നുമുതൽ


രണ്ടു ദിവസമായി വല്ലാത്ത നെഞ്ചിടിപ്പും ശ്വാസംമുട്ടലും. കുറച്ചു നടന്നാൽ കിതയ്‌ക്കും. തീരെ വയ്യാതായപ്പോഴാണ്‌ ലീല പാച്ചല്ലൂരിൽനിന്ന്‌ ബസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയത്‌. ഡോക്‌ടറെ കാണിച്ചപ്പോൾ ഒരാഴ്‌ചത്തേക്ക്‌ മരുന്നെഴുതി. കുറിപ്പടിയുമായി ഫാർമസിലെത്തിയപ്പോൾ ‘എല്ലാ മരുന്നും ഇവിടില്ല, ബാക്കി പുറത്തുനിന്ന്‌ വാങ്ങണം’ എന്നായി പ്രതികരണം. പുറത്തുനിന്ന്‌ വാങ്ങേണ്ട മരുന്നിന്‌ എത്ര രൂപയാകുമെന്ന്‌ ചോദിച്ചപ്പോൾ ഒന്നിന്‌ 450 മുതൽ 500രൂപ വരെയെന്ന്‌ മറുപടി. മരുന്നു വാങ്ങാൻ പണംതികയാതെ വീട്ടിലേക്ക്‌ മടങ്ങി. ശ്വാസകോശത്തിൽ കെട്ടികിടക്കുന്ന കഫം നീക്കുന്നതിനുള്ള മ്യൂസിനാക് 600 ഗുളികയാണ്‌ കിട്ടാതിരുന്നത്‌.


ഹെർണിയ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മുറിവിൽ പഴുപ്പുമായെത്തിയ മറ്റൊരു രോഗിക്ക്‌ മുറിവിൽ പുരട്ടാൻ നിർദേശിച്ച മെട്രോഗിൽ ജെൽ ഓയിൻമെന്റും മൂത്രം അറിയാതെ പോകുന്നത്‌ നിയന്ത്രിക്കുന്ന മിറാബെഗ്രോൺ ഗുളികകളും ലഭിച്ചില്ല. മിറാബെഗ്രോൺ ഗുളിക പത്തെണ്ണത്തിന്‌ സ്വകാര്യ ഫാർമസികളിൽ 600 രൂപ വരെയാണ്‌ വില.


പാരസെറ്റാമോൾ മുതൽ ജീവൻരക്ഷാ, ജീവിതശൈലി മരുന്നുകൾക്കും സപ്ലിമെന്റുകൾക്കും വാക്‌സിനുകൾക്കുംവരെ സർക്കാർ ആശുപത്രികളിൽ വലിയ ക്ഷാമം. അത്യാവശ്യ മരുന്നുകളുടെ പട്ടികയിൽ 855 എണ്ണത്തിൽ 325 ഇനം മരുന്നും സ്റ്റോക്കില്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ്‌ ആശുപത്രികൾ വരെയും സ്ഥിതി സമാനം. നിലവിൽ സ്റ്റോക്കുള്ള മരുന്നുകളുടെ കാലാവധി കഴിയുമെന്ന്‌ രണ്ടുമാസം മുമ്പേ അധികൃതർ അറിയിച്ചിട്ടും പുതിയവയ്‌ക്ക്‌ ടെൻഡർ നൽകാനോ പ്രതിസന്ധി പരിഹരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home