ad
Deshabhimani

പുല്ലമ്പാറയിൽ മാലിന്യസംസ്‌കരണം താളംതെറ്റി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2026, 02:11 AM | 1 min read

വെഞ്ഞാറമൂട്

പുല്ലമ്പാറ പഞ്ചായത്തിൽ മാലിന്യസംസ്കരണം താളംതെറ്റി. ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം പഞ്ചായത്തിലെ എംസിഎഫുകളിലും മിനി എംസിഎഫുകളിലും കെട്ടിക്കിടക്കുകയാണ്. കലുങ്കിൻമുഖത്തെ മാർക്കറ്റിനുള്ളിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിൽനിന്ന് കഴിഞ്ഞ ദിവസം വിഷപ്പാമ്പിനെ കണ്ടെത്തിയിരുന്നു. മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കം ചെയ്യാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും യാതൊരു നടപടിയും യുഡിഎഫ് ഭരണസമിതി സ്വീകരിക്കുന്നില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് മാലിന്യസംസ്കരണ രംഗത്ത് മാതൃകയായ പഞ്ചായത്തായിരുന്നു പുല്ലമ്പാറ. യുഡിഎഫ് ഭരണസമിതിയുടെ അലംഭാവമാണ് സ്ഥിതി വഷളാക്കിയത്‌. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യം പരിഹരിക്കണമെന്നും ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home