ad
Deshabhimani

പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്‌

മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി
ക്ഷേത്രത്തിൽ മോഷണം

Theft

മോഷണം നടന്ന മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വെബ് ഡെസ്ക്

Published on Sep 27, 2026, 02:04 AM | 1 min read

കളമശേരി


മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ചു. ശനി പുലർച്ചെ ഒന്നിനാണ്‌ സംഭവം. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണവിവരം ക്ഷേത്രം ഭാരവാഹികളെ അറിയിച്ചത്. 32 ചുറ്റുവിളക്കുകൾ, തൂക്കുവിളക്കുകൾ, ദീപസ്തംഭത്തട്ട്, കലശക്കുടങ്ങൾ തുടങ്ങിയവയാണ് മോഷണം പോയത്. ക്ഷേത്രത്തിൽ മുറിയിൽ പൂട്ടിവച്ച സാധനങ്ങൾ എടുത്തിട്ടില്ല.

​മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽനിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കളമശേരി, ഏലൂർ പ്രദേശത്തെ ക്ഷേത്രങ്ങളിലെ മോഷണം വ്യാപകമാകുകയാണ്. ഏലൂർ ഇലഞ്ഞിക്കൽ ക്ഷേത്രത്തിൽ 11 ദിവസത്തിനിടെ അഞ്ചുതവണ മോഷണം നടന്നു. പ്രതി കോലഞ്ചേരിയിൽ പിടിയിലായെങ്കിലും നഷ്ടപ്പെട്ട സാധനങ്ങൾ പൂർണമായും കണ്ടെടുക്കാനായിട്ടില്ല.


കളമശേരിയിൽ ഒരാഴ്ചയ്‌ക്കിടെ കൂനംതൈ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചുള്ളിക്കാവ് ദുർഗ ഭഗവതിക്ഷേത്രം, പാതിരക്കാട്ടുകാവ് വനദുർഗ ക്ഷേത്രം, കണ്ടുകാട്ടുകാവ് ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. മോഷ്ടാക്കളെ പിടികൂടാത്തത്‌ നാട്ടുകാരിൽ വലിയ ആശങ്കയുയർത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home