വനിതാ തൊഴിലാളിസംഗമം നടത്തി

തൃപ്പൂണിത്തുറയിൽ സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ തൊഴിലാളി സംഗമം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്പലത ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ തൊഴിലാളിസംഗമം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, എം ജി അജി, ടി വി സൂസൻ, വി വിനീത, എ പി ലൗലി, നിഷ കെ ജയൻ, സോണി കോമത്ത്, സനം പി തോപ്പിൽ, ലിസി വർഗീസ്, മിനി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
വർക്കിങ് വിമൻ കമ്മിറ്റി (സിഐടിയു) ജില്ലാ കൺവീനറായി ടി വി സൂസനെ തെരഞ്ഞെടുത്തു.








0 comments