ad
Deshabhimani

തൊഴിലാളി വിരുദ്ധ ലേബർകോഡ്‌ പിൻവലിക്കുക

ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാസമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി 
പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാസമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി 
പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 02:39 AM | 1 min read

കായംകുളം

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ ലേബർകോഡ്‌ പിൻവലിക്കണമെന്ന് ഓട്ടോമൊബൈൽ സെയിൽസ് ആൻഡ്‌ സർവീസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതിയിടം ഗവ. എംപ്ലോയീസ് സഹകരണ ബാങ്ക് ഹാളിൽ (ബിജു നഗർ) സിഐടിയു ജില്ലാ ജനറൽസെക്രട്ടറി പി ഗാനകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി യു ശാന്താറാം അധ്യക്ഷനായി. സെക്രട്ടറി എസ് സുഭാഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ കെ രജീഷ് ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എബി എം ജോയ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ബി അബിൻഷാ, ഹരിലാൽ, ആർ ഹരിദാസൻ നായർ, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു. മെറിറ്റ് അവാർഡുകൾ എ കെ രജീഷ് ബാബു വിതരണം ചെയ്തു. പി യു ശാന്താറാം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ജ്യോതിനാഥ്, സിഐടിയു ഏരിയാസെക്രട്ടറി കെ പി മോഹൻദാസ് , പ്രസിഡന്റ്‌ ജി ശ്രീനിവാസൻ ,എ കെ സതീഷ്, മാത്യു, എം രാമചന്ദ്രൻ ,സത്താർ, സന്ദീപ് സുകുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി യു ശാന്താറാം (പ്രസിഡന്റ്‌), ജ്യോതിനാഥ്, പ്രവീണ,സതീഷ് കുമാർ, വൈശാഖ് (വൈസ് പ്രസിഡന്റ്‌മാർ), എസ് സുഭാഷ് (സെക്രട്ടറി) സത്താർ, മാത്യു, സന്ദീപ് സുകുമാരൻ (ജോ. സെക്രട്ടറിമാർ), എബി എം ജോയ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home