ad
Deshabhimani

നവീകരിച്ച നീന്തൽക്കുളം തുറന്നു

ആലപ്പുഴയിൽ നവീകരിച്ച രാജാകേശവദാസ്​ നീന്തൽക്കുളത്തിൽ സംഘടിപ്പിച്ച പ്രദർശനമത്സരം 
കലക്​ടർ ഷാജി വി നായർ ഫ്ലാഗ്​ ഓഫ് ചെയ്യുന്നു

ആലപ്പുഴയിൽ നവീകരിച്ച രാജാകേശവദാസ്​ നീന്തൽക്കുളത്തിൽ സംഘടിപ്പിച്ച പ്രദർശനമത്സരം 
കലക്​ടർ ഷാജി വി നായർ ഫ്ലാഗ്​ ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 12:45 AM | 1 min read

ആലപ്പുഴ
ആലപ്പുഴ ബീച്ചിന്​ സമീപം സ്​പോർട്​സ്​ കൗൺസിലിന്റെ നവീകരിച്ച രാജാകേശവദാസ്​ നീന്തൽക്കുളം തുറന്നു. നീന്തൽതാരങ്ങളുടെ പ്രദർശനമത്സരം കലക്‌ടർ ഷാജി വി നായർ ഫ്ലാഗ്​ ഓഫ്​ ചെയ്‌തു. ജില്ലാ സ്​പോർട്​സ്​ കൗൺസിൽ പ്രസിഡന്റ്‌ വി ജി വിഷ്‌ണു അധ്യക്ഷനായി. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന റോവിങ് താരങ്ങൾക്കുള്ള സ്​പോർട്​സ്​ കിറ്റും കലക്‌ടർ വിതരണംചെയ്‌തു. സ്​പോർട്​സ്​ കൗൺസിൽ വൈസ്‌പ്രസിഡന്റ്‌​ കുര്യൻ ജെയിംസ്, ടി ജയമോഹൻ, ഗ്രിസിൽഡ സേവ്യർ, പി എസ് ബാബു, സെക്രട്ടറി ടി പി റോയി, ഡോ. സി വി ബിജിലാൽ, സ്വിമ്മിങ്​ ചീഫ്​ കോച്ച്​ ഉണ്ണികൃഷ്‌ണൻ, ബിനു കുര്യൻ, എൽബിസൺ തമ്പി, സുജിത്ത്, അജയൻ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home