ad
Deshabhimani

ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്‌കാരം ബിനോയ് വിശ്വം ഏറ്റുവാങ്ങി

ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്കാരം  ബിനോയ് വിശ്വത്തിന് പി പ്രസാദ് എംഎൽഎ  സമ്മാനിക്കുന്നു
വെബ് ഡെസ്ക്

Published on Jul 25, 2026, 01:37 AM | 1 min read

ഹരിപ്പാട്

ഹരിപ്പാട്ടെ ആദ്യ എംഎൽഎ ആയിരുന്ന ചെങ്ങളത്ത് രാമകൃഷ്ണപിള്ളയുടെ സ്മരണാർഥം ആർ ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷനും ചെങ്ങളത്ത് കുടുംബകൂട്ടായ്മയും ചേർന്ന് നൽകിയ പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‌ സമ്മാനിച്ചു. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളെല്ലാം അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ വിദ്യാർഥികളും, യുവജനങ്ങളും നടത്തുന്ന സമരത്തിന് മുമ്പിൽ നരേന്ദ്രമോദി സർക്കാർ മുട്ടുമടക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ നടത്തുന്ന പോരാട്ടത്തിലാണ് ഭാവി ഇന്ത്യയുടെ പ്രതീക്ഷ. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് യുവത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ ചെയർമാൻ ടി ടി ജിസ്മോൻ അധ്യക്ഷനായി. പി പ്രസാദ് എംഎൽഎ പുരസ്കാരം സമ്മാനിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, അസി. സെക്രട്ടറി സി എ അരുൺകുമാർ, ഫൗണ്ടേഷൻ കൺവീനർ യു ദിലീപ്, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ആശ രാമചന്ദ്രൻ, ചെറുതന പഞ്ചായത്ത്പ്രസിഡന്റ് ആർ രാജേഷ്, എൻ ശ്രീകുമാർ, കെ കാർത്തികേയൻ, സി വി രാജീവ്, മോഹൻ സിയാർ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home