ad
Deshabhimani

ഒരാൾ ഗുരുതരാവസ്ഥയിൽ

കാർ ഡിവൈഡറിൽ ഇടിച്ച് 3 പേർക്ക് പരിക്ക് ​

ചന്തിരൂർ കൊച്ചുവെളിക്കവലയിലെ അപകടത്തിൽ തകർന്ന കാർ
വെബ് ഡെസ്ക്

Published on Jul 25, 2026, 01:35 AM | 1 min read

അരൂർ

ദേശീയപാതയിൽ കൊച്ചുവെളിക്കവലയ്‌ക്ക് സമീപം കാർ ഡിവൈഡറിൽ ഇടിച്ച്‌ ഒരുകുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്‌. തിരുവനന്തപുരം വെള്ളായണി പൂക്കുളം സ്‌കന്ദതീർഥം ഹൗസിൽ പി മുരളീധരൻ (69), ബന്ധുക്കളായ എ ഷീജ (51), പി ആർ ലില്ലി (69) എന്നിവർക്കാണ് പരിക്കേറ്റത്‌. മുരളീധരനാണ്‌ ഗുരുതര പരിക്ക്‌. മൂവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളി പുലർച്ചെ 1.30നാണ്‌ അപകടം. ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. കാറിലുണ്ടായിരുന്ന മുരളീധരന്റെ മകളും കൊച്ചുമകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home