print edition നിരോധനം തോറ്റു

ന്യൂഡൽഹി : കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യം തള്ളിയതോടെ തലസ്ഥാനത്ത് പ്രക്ഷോഭം അണപൊട്ടിയൊഴുകുന്നു. ഭഗത്‌സിങ്, മഹാത്മാഗാന്ധി, ബി ആർ അംബേദ്കർ, ചെഗുവേര എന്നിവരുടെ ചിത്രങ്ങളുമേന്തി വൻ ജനസഞ്ചയം സമരവേദി കൈയടക്കി. മെട്രോ സ്റ്റേഷനുകൾ അടച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും ഗതാഗതം തടഞ്ഞും പ്രക്ഷോഭം അടിച്ചമർത്താനുള്ള നീക്കങ്ങളെല്ലാം യുവാക്കൾ കാറ്റിൽപ്പറത്തി. പത്ത് സിആർപിഎഫ് കന്പനിയെക്കൂടി ഡൽഹിയിലെത്തിച്ചു. സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും മെട്രോ സ്റ്റേഷനുകൾ തുറന്നിട്ടില്ല.
സമരവേദിയിലേക്കെത്തുന്നവരെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജെഎൻയു, ഡൽഹി സർവകലാശാലകൾ വിദ്യാർഥികൾക്കും ജീവനക്കാർക്കും നിർദേശം നൽകി. പൊലീസ് നടപടിയിൽ പരിക്കേറ്റ് സഫ്‌ദർജങ് ആശുപത്രിയിലാക്കിയ വിദ്യാർഥികളെ കാണാനില്ലെന്ന് പിജി വിദ്യാർഥിയും മലയാളിയുമായ ഡോ. ഐശ്വര്യ അക്ഷയ് വെളിപ്പെടുത്തി.










0 comments