ad
Deshabhimani

ചൂരൽമലയുടെ നൊമ്പരവുമായി 
ഉണ്ണി മാഷെത്തി

വി ഉണ്ണികൃഷ്ണൻ ചൂരൽമലയിൽനിന്നെത്തിയ സഹപ്രവർത്തകർക്കൊപ്പം കൊടുപ്പുന്ന സ്കൂളിൽ  ചുമതലയേൽക്കുന്നു
avatar
സ്വന്തം ലേഖകൻ

Published on Jul 25, 2026, 01:34 AM | 1 min read

മങ്കൊമ്പ്

വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഉണ്ണി മാഷ് (വി ഉണ്ണികൃഷ്ണൻ) കൊടുപ്പുന്ന ഗവ. ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റു. പ്രകൃതിക്ഷോഭം ജീവിതം തന്നെ തകർത്തെറിഞ്ഞെങ്കിലും കുട്ടികളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ഉണ്ണി മാഷിന് കഴിഞ്ഞിരുന്നു. ഈ അനുഭവം നൽകിയ നിശ്ചയദാർഢ്യവുമായാണ് അദ്ദേഹം കുട്ടനാട്ടിലെത്തിയത്. വെള്ളിയാഴ്ച ചുമതല എടുക്കുന്ന ചടങ്ങിൽ വെള്ളാർമല സ്കൂളിലെ 16 സഹപ്രവർത്തകരും ഒപ്പമുണ്ടായി. ദുരന്തത്തിന്റെ നാളുകളിൽ ഒരുമിച്ച് നിന്നവർ, പുതിയ തുടക്കത്തിലും ഒരുമിച്ചു. 2024 ജൂലൈ 30-ന് ഉണ്ടായ ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ വെള്ളാർമല സ്കൂൾ പൂർണമായും തകർന്നിരുന്നു. നിരവധി കുട്ടികളെയും അധ്യാപകരെയും നഷ്ടപ്പെട്ട ആ വേദനയിൽ നിന്ന് കരകയറാനുള്ള പോരാട്ടത്തിനിടെയിലാണ് ഉണ്ണിമാഷിന്റെ സ്ഥലംമാറ്റം. കൊടുപ്പുന്ന ഗവ. ഹൈസ്കൂളിലെ അധ്യാപകർ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. "ദുരന്തം തന്ന തോൽവിയല്ല, തിരിച്ചുവരാനുള്ള ശക്തിയാണ്. കുട്ടനാട്ടിലെ കുട്ടികൾക്കൊപ്പം പുതിയ സ്വപ്നങ്ങൾക്ക് തുടക്കമിടും" എന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home