പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ചു

സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി കെ ചന്ദ്രാനന്ദൻ അനുസ്മരണം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
പുന്നപ്ര വയലാർ സമരസേനാനിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്ന പി കെ ചന്ദ്രാനന്ദന്റെ 12- മത് അനുസ്മരണം സിപിഐഎം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ചിങ്ങോലിയിൽ നടത്തി. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ഏരിയാ സെക്രട്ടറി കെ വിജയകുമാർ അധ്യക്ഷനായി. ബി രാജേന്ദ്രൻ, അഡ്വ.ടി എസ് താഹ, ബി കൃഷ്ണകുമാർ, കെ ശ്രീകുമാർ, പി പ്രജീഷ് എന്നിവർ സംസാരിച്ചു. കായംകുളം സിപിഐ എം കായംകുളം ഏരിയാ കമ്മിറ്റി പി കെ ചന്ദ്രാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. കൃഷ്ണപുരം കുറക്കാവ് ജങ്‌ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. എസ് നസിം അധ്യക്ഷനായി. പി ഗാനകുമാർ, ഷെയ്ക് പി ഹാരിസ്, ഏരിയാ സെക്രട്ടറി ബി അബിൻഷാ, വി പ്രഭാകരൻ, എം നസീർ, ഐ റഫീക്ക്, എം വി ശ്യാം ,ലോക്കൽ സെക്രട്ടറിമാരായ സാബു വാസുദേവൻ, ജി രാഹുൽ എന്നിവർ സംസാരിച്ചു. ഹരിപ്പാട് സിപിഐ എം ഹരിപ്പാട് ഏരിയ കമ്മിറ്റി പികെസി അനുസ്മരണം സംഘടിപ്പിച്ചു. ഇഎംഎസ് ഭവനിൽ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ്തു. സി രത്നകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പ്രസാദ് സംസാരിച്ചു.











0 comments