Deshabhimani

കെ ദാമോദരനെ അനുസ്‌മരിച്ചു

മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കെ ദാമോദരൻ അനുസ്‌മരണയോഗം എ ആർ സ്‌മാരകസമിതി സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 05, 2025, 12:54 AM | 1 min read

മാവേലിക്കര

മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ കെ ദാമോദരനെ അനുസ്‌മരിച്ചു. എ ആർ സ്‌മാരക ഹാളിൽ സ്‌മാരകസമിതി സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ ഉദ്ഘാടനംചെയ്‌തു. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവംഗം ഡോ. ആർ ശിവദാസൻപിള്ള അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ രവീന്ദ്രൻനായർ അനുസ്‌മരണപ്രഭാഷണം നടത്തി. എ ആർ സ്‌മാരകസമിതി പ്രസിഡന്റ്‌ കെ മധുസൂദനൻ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ എൻ എസ് സലിംകുമാർ, സെക്രട്ടറി പ്രൊഫ. ടി എം സുകുമാരബാബു, വി കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. കായംകുളം പുല്ലുകുളങ്ങര ജനത വായനശാലയിൽ കെ ദാമോദരൻ, പി കേശവദേവ്, ഇടപ്പള്ളി രാഘവൻപിള്ള എന്നിവരെ അനുസ്‌മരിച്ചു. അനുസ്‌മരണയോഗം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കീച്ചേരിൽ ശങ്കരപ്പിള്ള ഉദ്ഘാടനംചെയ്‌തു. രാജ്‌മോഹൻ മുഖ്യപ്രഭാഷണം നടത്തി. എ ആർ ജയശ്രീ അധ്യക്ഷയായി. കെ ജി രമേശ്‌, സി മോഹനൻ, ജയദേവ കാരണവർ, നാസർ, കെ ജി രമേശ് എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ കെ ദാമോദരൻ അനുസ്‌മരണം സംഘടിപ്പിച്ചു. ആശാൻ സ്‌മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻനായർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ വിജയകുമാർ, മുതുകുളം പഞ്ചായത്ത് മേഖലാ സമിതി കൺവീനർ തോമസ് വർഗീസ് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home