ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസം പകർന്ന്...

മാരാരിക്കുളം
ആര്യാട് നോർത്ത് യുപി സ്കൂളിലും കോമളപുരം ലൂഥറൻ ഹൈസ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി കൂടുതൽ ജനപ്രതിനിധികളെത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി രണ്ടു ക്യാമ്പുകളും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ആര്യാട് നോർത്ത് സ്കൂളിലെ ക്യാമ്പിൽ 150 ഓളം പേർ കഴിയുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ വെള്ളിയാഴ്ച കോമളപുരം ലൂഥറൻ മിഷൻ ഹൈസ്കൂളിലെ ക്യാമ്പ് സന്ദർശിച്ചു. സിപിഐ എം, ഡി വൈ എഫ് ഐ പ്രവർത്തകർ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കി സജീവമായി രംഗത്തുണ്ട്.










0 comments