ad
Deshabhimani

ദുരിതബാധിതർക്ക് ആശ്വാസവുമായി 
കെഎസ്ടിഎ പ്രവർത്തകർ

ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കെഎസ്ടിഎ  സമാഹരിച്ച അവശ്യവസ്തുക്കൾ ജില്ല വൈസ് പ്രസിഡന്റ് എസ് ധനപാൽ 
ക്യാമ്പ് കൺവീനർ എം രാജേഷിന് കൈമാറുന്നു
വെബ് ഡെസ്ക്

Published on Aug 08, 2026, 01:30 AM | 1 min read

മണ്ണഞ്ചേരി

ദുരിതബാധിതർക്ക് ആശ്വാസവുമായി കെഎസ്ടിഎ പ്രവർത്തകരെത്തി. ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആലപ്പുഴ ഉപജില്ലകമ്മിറ്റിയിലെ അധ്യാപകർ സമാഹരിച്ച അവശ്യ വസ്തുക്കൾ കൈമാറി. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എസ് ധനപാൽ ക്യാമ്പ് കൺവീനർ എം രാജേഷിന് വസ്തുക്കൾ കൈമാറി. കെ ജെ സ്റ്റാലിൻ, കെ ടി ജിസ്മോൾ, പി നമിത, ആശാലത, വി കെ ഉല്ലാസ്, അനിൽ ചാണാശേരി, സുധർമ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home