ad
Deshabhimani

സഹായം,സർവ്വസജ്ജം 
ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്‌

ആലപ്പുഴ
avatar
സ്വന്തം ലേഖകൻ

Published on Aug 08, 2026, 01:33 AM | 1 min read

ആലപ്പുഴ

പ്രളയത്തിൽ മുങ്ങിയ നാടിനെവീണ്ടെടുക്കാൻ കൈയ്യും മെയ്യും മറന്ന്‌ പ്രവർത്തിക്കുകയാണ്‌ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്‌. വീടുകളും റോഡുകളും സ്‌ക്കൂളുകളും ശുചീകരിക്കാനും മറ്റു സഹായങ്ങൾക്കുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ഒപ്പമുണ്ട്‌. വെള്ളപ്പൊക്കം തുടങ്ങിയതു മുതൽ രക്ഷാപ്രവർത്തനത്തിന്‌ യൂത്ത്‌ബ്രിഗേഡ്‌ രംഗത്തിറങ്ങി. വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട്‌ , അപ്പർ കുട്ടനാട്‌ മേഖലകളിൽ ആയിരത്തിലധികം പ്രവർത്തകരാണ്‌ വള്ളങ്ങളിലും ടോറസിലും ട്രാക്ടറിലുമൊക്കെയായി സഹായത്തിനെത്തിയത്‌. ഒറ്റപ്പെട്ടുപോയ നിരവധി മനുഷ്യർക്കും വളർത്തുമൃഗങ്ങളെയും യുവത കരുണയുടെ കരം നീട്ടി. ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും ശുദ്ധജല വിതരണത്തിനും യൂത്ത്‌ബ്രിഗേഡ്‌ മുന്നിലുണ്ടായിരുന്നു. തുടർന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങുമെന്നും സഹായം ആവ്യമുള്ളവർ ഡിവൈഎഫ്‌ ഐ യൂത്ത്‌ ബ്രിഗേഡ്‌ ചുമതലക്കാരുമായി ബന്ധപ്പെടണമെന്നും ജില്ലാഭാരവാഹികൾ അറിയിച്ചു. ​സഹായത്തിനായി 
വിളിക്കാം അമ്പലപ്പുഴ: അജ്മൽ ഹസ്സൻ 9947516288 ആലപ്പുഴ: ഉണ്ണിക്കണ്ണൻ 8301913872, മാരാരിക്കുളം: എം എസ്‌ അരുൺ 9496332602. ചേർത്തല: വി ശ്രീകാന്ത്‌ 9526149234, കഞ്ഞിക്കുഴി: സുമേഷ്‌ 7012273842, അര‍ൂർ: വി കെ സ‍ൂരജ്‌ 7558900634, ജാക്സൺ:9656240237 ചെങ്ങന്ന‍ൂർ: എം സുമേഷ്‌ 9207687904, രണ്‌ദീർ 9526714636, മവേലിക്കര: എ എ അക്ഷയ്‌ 7558951886 എസ്‌ അഷ്കർ 8590323651 കായംകുളം: ജുനൈജ്‌ 6238217663 ഹരിപ്പാട്‌: എ അനസ്‌ 8089956006, പി എ അഖിൽ 984756378,5 കുട്ടനാട്‌: രഞ്ജിത്ത്‌ 6282791247, അജു 9633271862.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home