മരക്കൊമ്പ് നീക്കുന്നതിനിടെ ഷോക്കേറ്റയാളെ അഗ്നിശമനസേന രക്ഷിച്ചു

മരക്കൊമ്പ് ലൈനിൽനിന്നും നിക്കുന്നതിനിടെ ഷോക്കേറ്റ് പോസ്റ്റിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന താഴെയിറക്കുന്നു
തിരുവാമ്പാടി
മരം മുറിക്കുന്നതിനിടയിൽ ലൈനിൽ വീണ മരക്കൊമ്പ് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ കുടുങ്ങിയ ആളെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഞീഴൂർ തിരുവമ്പാടി മേപ്രയിൽ തങ്കച്ച(52)നാണ് വൈദ്യുതാഘാതമേറ്റത്. വെള്ളിയാഴ്ച പകൽ 3.30 ഓടെയാണ് സംഭവം. വൈദ്യുതാഘാതമേറ്റ് അര മണിക്കൂറോളം മരത്തിൽ കുടുങ്ങി കിടന്ന തങ്കച്ചനെ കടുത്തുരുത്തിയിൽനിന്ന് ഫയർഫോഴ്‌സെത്തി താഴെ ഇറക്കി. അവശനിലയിലായ ഇയാളെ അഗ്നിശമന സേനയുടെ അംബുലൻസിൽ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments