ad
Deshabhimani

എഫ്എസ്ഇടിഒ മേഖലാ പ്രചാരണജാഥ സമാപിച്ചു

എഫ്‌എസ്‌ഇടിഒ ആലപ്പുഴ മേഖലാ പ്രചാരണ കാൽനടജാഥ സമാപന സമ്മേളനം 
പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 01, 2025, 01:11 AM | 2 min read

ആലപ്പുഴ

ജനപക്ഷ ബദൽനയങ്ങൾ സംരക്ഷിക്കുക, ജനവിരുദ്ധ കേന്ദ്രനയങ്ങൾ തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്എസ്ഇടിഒ സംഘടിപ്പിച്ച ആലപ്പുഴ മേഖലാ പ്രചാരണ കാൽനടജാഥ സമാപിച്ചു. കോമളപുരം ജങ്ഷനിൽ ചേർന്ന സമാപനസമ്മേളനം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. രാവിലെ ചാത്തനാട് ജങ്ഷനിൽനിന്ന്‌ പ്രയാണമാരംഭിച്ച ജാഥ ത്രിവേണി ജങ്‌ഷൻ, ഐക്യഭാരതം, തലവടി ജങ്ഷൻ, ലൂഥറൻ സ്‌കൂൾ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമാപനസ്ഥലമായ കോമളപുരത്തെത്തി. ജാഥാ ക്യാപ്‌റ്റൻ സി സിലീഷിനെ പി പി ചിത്തരഞ്‌ജൻ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. സ്വാഗതസംഘം ചെയർമാൻ പി വി രമേശൻ അധ്യക്ഷനായി. സി സിലീഷ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് വി കെ രാജു, സ്വാഗതസംഘം കൺവീനർ എച്ച് പ്രമോദ് ലാൽ എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ വൈസ്‌ക്യാപ്റ്റൻ ജിജോ ജോസഫ്, മാനേജർ അമൽ നാസർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം എസ് പ്രിയലാൽ, കെ സതീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എ പ്രേംജി, കെ ആർ ബിനു, ടി എം ഷൈജ, എം എസ് സന്തോഷ്‌, പി എസ് സൈറസ്, കെ എസ് മനോജ്‌, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ്, കെജിഒഎ ജില്ലാ കമ്മിറ്റിയംഗം എ സ്വരൂപ്, കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് ധനപാൽ, സുനിൽ മാർക്കോസ്, രാജേഷ് ഖന്ന, കെ ആർ ഷൈനി എന്നിവർ സംസാരിച്ചു. ​കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ ഷിബു ക്യാപ്റ്റനായി മൂന്ന് ദിവസമായി സംഘടിപ്പിച്ച എഫ്‌എസ്‌ഇടിഒ അമ്പലപ്പുഴ മേഖലാ കാൽനടജാഥ സമാപിച്ചു. സമാപന സമ്മേളനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹാരിസ് ഉദ്ഘാടനംചെയ്‌തു. കെഎസ്‌ടിഎ ഉപജില്ലാ സെക്രട്ടറി എം സുനിൽകുമാർ അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ കെഎസ്‌ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ബിനു, മാനേജർ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി സി നയനൻ, കെജിഒഎ ഏരിയ സെക്രട്ടറി വി മുകുന്ദൻ എന്നിവർ സംസാരിച്ചു. എഫ്‌എസ്‌ഇടിഒ ആലപ്പുഴ മേഖലാ പ്രചാരണ കാൽനടജാഥ സമാപിച്ചു. കോമളപുരം ജങ്ഷനിൽ സമാപന സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. രാവിലെ ചാത്തനാട് ജങ്ഷനിൽനിന്ന്‌ ജാഥ തുടങ്ങി. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ സി സിലീഷ്‌ , വൈസ് ക്യാപ്റ്റൻ ജിജോ ജോസഫ്, മാനേജർ അമൽ നാസർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം എസ് പ്രിയലാൽ, കെ സതീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ പ്രേംജി, കെ ആർ ബിനു, ടി എം ഷൈജ, എം എസ് സന്തോഷ്‌, പി എസ് സൈറസ്, കെ എസ് മനോജ്‌, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ്, കെജിഒഎ ജില്ലാ കമ്മിറ്റി അംഗം എ സ്വരൂപ്, കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ധനപാൽ, സുനിൽ മാർക്കോസ്, രാജേഷ് ഖന്ന, കെ ആർ ഷൈനി എന്നിവർ സംസാരിച്ചു. സമാപനസ്ഥലമായ കോമളപുരത്തെത്തിയ ജാഥാ ക്യാപ്‌റ്റൻ സി സിലീഷിനെ എംഎൽഎ ഷാൾ അണിയിച്ചു സ്വീകരിച്ചു. സമാപനസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി വി രമേശൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു, സ്വാഗതസംഘം കൺവീനർ എച്ച് പ്രമോദ്‌ലാൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home