പട്ടണക്കാട്–അന്ധകാരനഴി റോഡ് പുനർനിർമാണം തുടങ്ങി

പട്ടണക്കാട്–മൂർത്തിക്കൽ–അന്ധകാരനഴി റോഡ് പുനർനിർമാണം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
പട്ടണക്കാട്–മൂർത്തിക്കൽ–അന്ധകാരനഴി റോഡ് പുനർനിർമാണം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. 2024–25 വർഷത്തെ സംസ്ഥാന ബജറ്റിൽ എംഎൽഎയുടെ ആവശ്യപ്രകാരം അനുവദിച്ച ഒന്പതുകോടി രൂപ വിനിയോഗിച്ചാണ് നിർമാണം. പഞ്ചായത്ത് പ്രസിഡന്റ് ടി ടി വിക്രമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, കെ ജി ഹെൻട്രി, സന്ധ്യ ബെന്നി, ജെയിംസ് ചിങ്കുതറ, സി ബി മോഹൻദാസ്, മമത ബി സിങ്, എം കെ ജയപാൽ, പി ഡി ബിജു, എസ് പി സുമേഷ്, ടി ഡി പ്രമോദ്, ജോസ്, കൃഷ്‌ണപ്രിയ, ബിന്ദു അശോകൻ എന്നിവർ സംസാരിച്ചു.
കാലവർഷത്തിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസപ്പെടുന്നതിനുള്ള ശാശ്വത പരിഹാരമാണ് റോഡ് പുനർനിർമാണമെന്ന് എംഎൽഎ പറഞ്ഞു. 5.4 കിലോമീറ്റർ നീളത്തിലെ റോഡ് ബിഎംബിസി നിലവാരത്തിലാണ് പുനർനിർമിക്കുന്നത്.
ആവശ്യമായയിടത്ത് കരിങ്കൽ സംരക്ഷണഭിത്തിനിർമിക്കും. റോഡ് സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. ഒമ്പത് മാസമാണ് നിർമാണ കാലാവധി.










0 comments