സ്വാഗതസംഘം രൂപീകരിച്ചു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ചാരുംമൂട് ഏരിയ രക്ഷാധികാരി ബി ബിനു ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ സമ്മേളനം ആഗസ്‌ത് നാലിന് ചാരുംമൂട്ടിൽ നടക്കും. സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപീകരണയോഗം നടന്നു. ചാരുംമൂട് ഏരിയ രക്ഷാധികാരി ബി ബിനു ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് എ നൗഷാദ് അധ്യക്ഷനായി. സെക്രട്ടറി എൻ ചന്ദ്രൻ, ട്രഷറർ ബി അശോക്‌കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് വിഷ്‌ണു, ബി ഫഹദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബി ബിനു, എ നൗഷാദ് (രക്ഷാധികാരികൾ), എൻ ചന്ദ്രൻ (ചെയർമാൻ), ഷംനാദ് നൈസ് (ജനറൽകൺവീനർ), ബി അശോക്‌കുമാർ (ട്രഷറർ).











0 comments