വായന വാരാചരണം സമാപിച്ചു

വായന വാരാചരണം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
നീലംപേരൂർ പഞ്ചായത്തും പി എൻ പണിക്കർ സനാതന ധർമ ഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിച്ച വായന വാരാചരണം സമാപിച്ചു. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി എം ജോസഫ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ശോഭ ഉദയകുമാർ, വൈസ് പ്രസിഡന്റ് നീതു ജോസഫ്, സ്ഥിരംസമിതി അധ്യക്ഷ രജനി സന്തോഷ്, ജി പ്രിൻസ് , ജിമ്മി ജേക്കബ്, സരിത സന്തോഷ്, കെ ജെ അനീഷ് , ബിന്ദു ഹരിദാസ്, നീലംപേരൂർ പുരുഷോത്തമ ദാസ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനദാനവും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടയ കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി. മിത്രക്കരി സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ വായന വാരാചരണ സമാപന സമ്മേളനം അധ്യാപിക സിസിലിക്കുട്ടി വർഗീസിന് പുസ്തകങ്ങൾ നൽകി കവി ലിജു വിദ്യാധരൻ മാമ്പുഴക്കരി ഉദ്ഘാടനം ചെയ്തു. "വായനയും പുതു തലമുറയും' എന്ന വിഷയത്തിൽ ലിജു വിദ്യാധരൻ കുട്ടികളുമായി സംവദിച്ചു.അധ്യാപിക ആൻ മേരി സംസാരിച്ചു.










0 comments