അശാസ്ത്രീയ റോഡ് നിർമാണം നിർത്തിവയ്ക്കണം

അശാസ്ത്രീയ നിർമാണം നടക്കുന്ന ദേശീയപാതയിൽനിന്ന് തിരിയുന്ന ഫെഡറൽ ബാങ്ക് ജങ്ഷൻ ക്യാമ്പ് ഷെഡ് റോഡ്
അങ്കമാലി
ദേശീയപാതയിൽനിന്ന് തിരിയുന്ന ക്യാമ്പ് ഷെഡ് റോഡിൽ ഫെഡറൽ ബാങ്ക് ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡ് പൊക്കിപ്പണിയുന്ന അശാസ്ത്രിയ നിർമാണപ്രവൃത്തി നിർത്തിവയ്ക്കണമെന്ന് അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ.
നിർമാണം തുടർന്നാൽ വെള്ളക്കെട്ട് ഒഴിയില്ലെന്നു മാത്രമല്ല അത് സങ്കീർണമാകാനാണ് സാധ്യതയെന്ന് അസോസിയേഷൻ പ്രസിഡന്റ് എൻ വി പോളച്ചനും ജനറൽ സെക്രട്ടറി ഡെന്നി പോളും പറഞ്ഞു.
റോഡിന്റെ ഇരുവശമുള്ള കാനകൾക്ക് 75 സെന്റിമീറ്റർ മാത്രമെ വീതിയുള്ളു. റോഡിന്റെ അടിയിലൂടെ തൃശൂർ റോഡിലേക്ക് പോകുന്ന 100 മീറ്റർ നീളമുള്ള കാനയ്‌ക്കും വീതിയും ആഴവും കുറവാണ്. ഇൗ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താതെ റോഡ് പൊക്കിയാൽ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തുള്ള കടകളിലും താഴേക്കുള്ള വീടുകളിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ഇരുവരും പറഞ്ഞു.









0 comments