പൊടിശല്യത്തിനും ഗതാഗതക്കുരുക്കിനും പരിഹാരം വേണം: സിപിഐ എം

ടിബി ജങ്‌ഷനിലെ പൊടിശല്യത്തിനും ഗതാഗതക്കുരുക്കിനും എത്രയുംവേഗം പരിഹാരം വേണമെന്ന് സിപിഐ എം അങ്കമാലി ലോക്കൽ കമ്മിറ്റി.
അങ്കമാലി
ടിബി ജങ്‌ഷനിലെ പൊടിശല്യത്തിനും ഗതാഗതക്കുരുക്കിനും എത്രയുംവേഗം പരിഹാരം വേണമെന്ന് സിപിഐ എം അങ്കമാലി ലോക്കൽ കമ്മിറ്റി. ടിബി ജങ്ഷൻ റോഡ് അറ്റകുറ്റപ്പണിക്കായി പൊളിച്ചിട്ടിട്ട് ദിവസങ്ങളായി. പണി നടക്കാത്തതിനാൽ അസഹ്യമായ പൊടിശല്യംമൂലം ഇതിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് യാത്രക്കാരും വ്യാപാരികളടക്കുള്ള പൊതുജനങ്ങളും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാൽ വെള്ളംകെട്ടി കുഴികളും രൂപപ്പെട്ടു. ഇതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. തിരക്കുള്ള സമയങ്ങളിൽ കടുത്ത ഗതാഗതക്കുരുക്കുമുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ലോക്കൽ സെക്രട്ടറി സജി വർഗീസ് പിഡബ്ല്യുഡി അധികാരികളോട് ആവശ്യപ്പെട്ടു.










0 comments