ad
Deshabhimani

50--ൽ എത്തി; പൊതിച്ചോർ–മരുന്ന്‌ വിതരണം

Pothichor

കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ 50-–-ാമത് പൊതിച്ചോര്‍ വിതരണവും സൗജന്യ മരുന്ന് വിതരണവും കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 11, 2025, 12:11 AM | 1 min read

മാന്നാർ

കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറും സൗജന്യ മരുന്നും വിവിധ സ്ഥലങ്ങളിൽ വിതരണംചെയ്‌തു. 50–ാം തവണയാണ്‌ വിതരണം. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. കൺവീനർ സതീഷ് ശാന്തിനിവാസ് അധ്യക്ഷനായി. ബുധനൂർ ഓട്ടിസം സെന്ററില്‍ ഓൾ കേരള ഫോട്ടോഗ്രഫി അസോസിയേഷൻ മാന്നാർ യൂണിറ്റ് പ്രസിഡന്റ്‌ അനന്തൻ ഉദ്ഘാടനംചെയ്‌തു. പുലിയൂർ ശാന്തിതീരത്ത് എച്ച് ആർ ഹാറൂൺ ഉദ്ഘാടനംചെയ്‌തു. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ വിനു ഗ്രീത്തോസ് ഉദ്ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home