ad
Deshabhimani

കൂട്ടായ്‌മയിൽ രവിക്ക് വീടൊരുങ്ങി

ലൈഫ്‌ പദ്ധതി
വെബ് ഡെസ്ക്

Published on Aug 27, 2025, 12:02 AM | 1 min read

ചാരുംമൂട്

ഹൃദയാലുക്കളായ പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ്‌മയിൽ രവിക്കും കുടുംബത്തിനും വീടൊരുങ്ങുന്നു. ലൈഫ്‌ പദ്ധതിയിൽ വീട്‌ അനുവദിച്ചെങ്കിലും താങ്ങാനാകാത്ത ആശുപത്രിച്ചെലവുകൾകൊണ്ട്‌ നിർമാണം നീണ്ടുപോയ താമരക്കുളം പഞ്ചായത്ത്‌ മൂന്നാംവാർഡിൽ പായിക്കാട്ട് തെക്കതിൽ രവിക്കും കുടുംബത്തിനുമാണ്‌ കൂട്ടായ്‌മയുടെ സ-്‌നേഹത്തണലിൽ വീടൊരുങ്ങുന്നത്‌. രവി വീട് നിർമാണം ആരംഭിക്കാൻ തുടങ്ങവെ മകൻ ജിഷ-്‌ണുവിന് വൃക്കസംബന്ധമായ അസുഖം കൂടുകയായിരുന്നു. സഹോദരൻ വിഷ-്‌ണുവിന്റെ വൃക്ക സ്വീകരിച്ച്‌ ചികിത്സ നടത്താൻ പ്രദേശവാസികൾ ചികിത്സാസമിതി രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വരുന്ന ജിഷ-്‌ണുവിനെയും കുടുംബത്തിനെയും വാടകവീട്ടിലേക്ക് അയക്കാതിരിക്കാൻ പൊതുപ്രവർത്തകരായ രേഖ സുരേഷ് പാലവിളയിൽ, എബ്രഹാം തരകൻ ആന്നിയിൽ, രതീഷ് കുമാർ കൈലാസം എന്നിവർ വീട് നിർമാണത്തിന് മുന്നിട്ടിറങ്ങുകയും ലൈഫ് മിഷന്റെ ബാക്കി തുകയായ 3,60,000 രൂപയും ജിഷ-്‌ണുവിന്റെ ചികിത്സയുടെ ബാക്കി തുകയായ 1, 31,000 രൂപയും സുപ്രീം അലൈഡ് സർവീസസ് എംഡി ബെന്നി ജോർജ് നൽകിയ 1,10,000 രൂപയും ചേർത്തുവച്ച്‌ വിവിധ വ്യക്തികളിൽനിന്ന്‌ സമാഹരിച്ച നിർമാണസാമഗ്രികൾ ഉപയോഗിച്ച്‌ ഒറ്റക്കെട്ടായിനിന്ന് ഒമ്പതുമാസംകൊണ്ട് 430 ചതുരശ്രയടി വിസ്‌തീർണമുള്ള വീടിന്റെ മുഴുവൻ പണികളും പൂർത്തിയാക്കി താക്കോൽ കൈമാറി. ​താമരക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് ജി വേണു ചടങ്ങ് ഉദ്ഘാടനംചെയ-്‌തു. രേഖ സുരേഷ് പാലവിളയിൽ അധ്യക്ഷയായി. സുപ്രീം അലൈഡ് സർവീസ് എം ഡി ബെന്നി ജോർജും ഭാര്യ റനി ബെന്നിയും ചേർന്ന് താക്കോൽ കൈമാറി. ​പഞ്ചായത്തംഗങ്ങളായ ടി മൻമഥൻ, സുരേഷ് കോട്ടവിള, എബ്രഹാം തരകൻ ആന്നിയിൽ, രതീഷ-്‌കുമാർ കൈലാസം, ആനന്ദകുമാർ, റോജു, സുരേഷ് ഭാസ-്‌കരഭവനം, അരവിന്ദ്, സുരഭിൻ, ഹരി, കൃഷ-്‌ണനുണ്ണി, രേഖ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home