ad
Deshabhimani

ആവേശം ഇരട്ടിയാക്കി റാലികൾ

Road Show

എൽഡിഎഫ് പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലിയും സമ്മേളനവും 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 07, 2025, 01:45 AM | 2 min read

ആലപ്പുഴ

പരസ്യപ്രചാരണം ഞായറാഴ്‌ച അവസാനിക്കാനിരിക്കെ നഗരത്തെ ഇളക്കി മറിച്ച്‌ എംഎൽഎമാരായ എച്ച്‌ സലാം, പി പി ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ്‌ റോഡ്‌ ഷോ. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ തുറന്നജീപ്പിലായിരുന്നു റോഡ്‌ഷോ. ഇഎംഎസ്‌ സ്റ്റേഡിയത്തിൽനിന്ന്‌ ആരംഭിച്ച റോഡ്‌ ഷോ സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി പി എസ് എം ഹുസൈൻ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ അജയ സുധീന്ദ്രൻ, വി ബി അശോകൻ, വി ടി രാജേഷ്‌, പി പി പവനൻ, ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ 53 വാർഡ്‌ കേന്ദ്രങ്ങളിലും ചുറ്റിയ റോഡ്‌ ഷോ എവിജെ ജങ്‌ഷനിൽ സമാപിച്ചു. അമ്പലപ്പുഴ ​എൽഡിഎഫ് പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മിറ്റി റാലിയും സമ്മേളനവും സംഘടിപ്പിച്ചു. എസ്ഡബ്ല്യുഎസ് ജങ്ഷന് സമീപത്തുനിന്നും അക്ഷര നഗരിയിൽനിന്നും ആരംഭിച്ച റാലികൾ പറവൂർ ഷാപ്പ് ജങ്ഷന് സമീപം എത്തിച്ചേർന്നു. സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ്‌ കെ യു ജയേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ സ്ഥാനാർഥി അഡ്വ. ആർ രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ കെ എഫ് ലാൽജി, സംഗീത ബെർളിൻ, പ്രേംഭാസി, എ പി ഗുരുലാൽ, പഞ്ചായത്തിലെ സ്ഥാനാർഥികൾ, പഞ്ചായത്ത് പ്രസിഡന്റ്‌ സജിത സതീശൻ എന്നിവർ സംസാരിച്ചു. കെ മോഹൻ കുമാർ സ്വാഗതം പറഞ്ഞു. ​എൽഡിഎഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റി റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വണ്ടാനം ആശുപത്രി ജങ്ഷനിൽനിന്ന് നടത്തിയ റാലി വളഞ്ഞവഴി ജങ്ഷനിലെത്തിച്ചേർന്നു. സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി കെ ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ഡി ദിലിഷ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ സ്ഥാനാർഥി ഇ കെ ജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ മാജിദ മുജീബ്, ഹസീന ഹാരിസ്, ലേഖ മോൾ, ഷാജി, പഞ്ചായത്തിലെ വിവിധ വാർഡ് സ്ഥാനാർഥികൾ, എൽഡിഎഫ് നേതാക്കളായ സി ഷാംജി, അഡ്വ. പ്രദീപ് കൂട്ടാല, സാദിഖ് ഉലഹൻ, മുജീബ് റഹ്മാൻ, സലിം കുമാർ, ബി ബിനുമോൻ, ബി അൻസാരി, എ അജയകുമാർ എന്നിവർ സംസാരിച്ചു. മാരാരിക്കുളം തീരദേശത്ത് ആവേശത്തിരയിളക്കം സ-ൃഷ-്‌ടിച്ച്‌ ജില്ലാ പഞ്ചായത്ത്‌ മാരാരിക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ആർ റിയാസിന്റെ റോഡ്ഷോ. വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പൂങ്കാവ് പള്ളി ജങ്ഷനിൽ റോഡ് ഷോ ആരംഭിച്ചു. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ പര്യടനം നടത്തി ലെപ്രസിയിൽ സമാപിച്ചു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി പി സംഗീത, മാരാരിക്കുളം ലോക്കൽ സെക്രട്ടറി പി കെ വേണുഗോപാൽ, പഞ്ചായത്ത്‌, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്തു. ആര്യാട് എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നഭ്യർഥിച്ച് ആര്യാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഉണ്ണി ശിവരാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ ആര്യാട് ഡിവിഷൻ സ്ഥാനാർഥി അഡ്വ. ഷീന സനൽകുമാർ, എൽഡിഎഫ് നേതാക്കളായ ജി കൃഷ-്‌ണപ്രസാദ്, കെ ഡി മഹീന്ദ്രൻ, എസ് സജിത്ത്, ബി ജിജിമോൻ, എച്ച് സുധീർലാൽ, ജി ബിജുമോൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി കുശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home